ആർ എസ് പി നേതാവ് ചവറ വി വാസുപിള്ള അന്തരിച്ചു

Wait 5 sec.

കൊല്ലം ജില്ലാ കൗൺസിലിൻ്റെ പ്രഥമ പ്രസിഡൻ്റും മുതിർന്ന നേതാവുമായ ആർ എസ് പി നേതാവ് ചവറ വി വാസുപിള്ള അന്തരിച്ചു. 92 വയസ് ആയിരുന്നു പ്രായം. ചവറ ​ഗ്രാമപഞ്ചായത്തിന്റെ മുൻ പ്രസിഡന്റായിരുന്നു.ആർ എസ് പി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം, ആർ എസ് . പി ചവറ മണ്ഡലം സെക്രട്ടറി, ലേബർ വെൽഫയർ ഫണ്ട് ബോർഡ് ചെയർമാൻ , ചവറ സർവ്വീസ് സഹകരണ ബാങ്ക് ക്യൂ 186 പ്രസിഡൻ്റ് ,കെ. എം എം എൽ ഡയറക്ടർ ബോർഡ് മെമ്പർ ,യു ടി യു സി സംസ്ഥാന പ്രസിഡൻ്റ്, കൊല്ലം ജില്ലാ സഹകരണ ബാങ്ക് വൈസ് പ്രസിഡൻ്റ്, മാർക്കറ്റ് ഫെഡ് ഡയറക്ടർ ബോർഡ് മെമ്പർ, ചവറ ഐടിഐ മാനേജർ , കൊറ്റംകുളങ്ങര ഗവ ഹൈസ്കൂൾ പി.ടി.എ പ്രസിഡൻ്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു.ചവറ ഗവ കോളേജ് സ്പോൺസറിംഗ് കമ്മിറ്റി കൺവീനർ , കൊറ്റം കുളങ്ങര ക്ഷേത്ര ഉപദേശക സമിതി പ്രസിഡൻ്റ് , പാലക്കടവ് കയർ സഹകരണ സംഘം പ്രസിഡൻ്റ്, ചവറ കോക്കനട്ട് സൊസൈറ്റി പ്രസിഡൻ്റ്, ബേബി ജോൺ ഫൗണ്ടേഷൻ ഡയറക്ടർ ബോർഡ് അംഗവുമായിരുന്നു. തിരുവിതാംകൂർ മിനറൽ വർക്കേഴ്സ് യൂണിയൻ,ഐ. ആർ ഇ മിനറൽസ് ഡിവിഷൻ എംപ്ളോയീസ് യൂണിയൻ, പോർട്ട് വർക്ക് മെൻസ് യൂണിയൻ, പ്രീമോ പൈപ്പ് വർക്കേഴ്സ് യൂണിയൻ തുടങ്ങി നിരവധി യു.ടി യു സി യൂണിയനുകളുടെ ഭാരവാഹി ആയിരുന്നു.The post ആർ എസ് പി നേതാവ് ചവറ വി വാസുപിള്ള അന്തരിച്ചു appeared first on Kairali News | Kairali News Live.