ചൂട് കൂടും മുൻകരുതൽ വേണം; മുന്നറിയിപ്പുമായി കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം

Wait 5 sec.

കനത്ത ചൂടിൽ സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളും ആശുപത്രികളില്‍ സൂര്യാഘാത ചികില്‍സാ സംവിധാനം ഉറപ്പാക്കണമെന്ന് ആരോ​ഗ്യ മന്ത്രാലയം പുറത്തുവിട്ട ഉത്തരവിൽ പറയുന്നു. ആംബുലൻസ് സേവനങ്ങള്‍ സജ്ജമാക്കണമെന്നും നിർദേശത്തിൽ പറയുന്നു. ജനങ്ങള്‍ക്ക് സമയബന്ധിതമായി മുന്നറിയിപ്പുകള്‍‌ നല്‍കാനും സൂര്യാഘാതമേല്‍ക്കുന്നവരുടെ കണക്ക് കൃത്യമായി കൈമാറാനും സംസ്ഥാനങ്ങൾക്കുള്ള നിർദേശത്തിൽ പറയുന്നു. ഇതു സംബന്ധിച്ച് കേന്ദ്ര ആരോ​ഗ്യ സെക്രട്ടറി ചീഫ് സെക്രട്ടറിമാർക്ക് കത്തയച്ചു.ALSO READ; രമേശ്ജിയെ തള്ളിയിട്ട് മുഖ്യമന്ത്രിയാവാനുള്ള സതീശന്റെ മോഹം നടക്കില്ല; എറണാകുളം ഡിസിസി ആസ്ഥാനത്തിനു മുന്നിൽ വി ഡി സതീശനെതിരെ ഫ്ലക്സ്കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ചൂടു കടുക്കുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം രം​ഗത്തു വന്നിരിക്കുന്നത്. വരാനിരിക്കുന്ന രണ്ട് മാസം സംസ്ഥാനത്ത് കടുത്ത ചൂടായിരിക്കും അനുഭവപ്പെടുക. അതി ശക്തമായ ചൂട് മൂലമുണ്ടാവുന്ന രോ​ഗങ്ങളും മരണങ്ങളും കുറയ്ക്കാൻ സംസ്ഥാനങ്ങൾ മുൻകരുതലുകൾ സ്വീകരിക്കണം.സംസ്ഥാനത്തെ സാഹചര്യങ്ങൾ അവലോകനം ചെയ്ത് കൃത്യമായി മാർ​ഗനിർദേശങ്ങൾ പൂർണ്ണമായി നടപ്പിലാക്കണമെന്നും ആരോ​ഗ്യ മന്ത്രാലയം പുറത്തുവിട്ട ഉത്തരവിൽ പറയുന്നു.The post ചൂട് കൂടും മുൻകരുതൽ വേണം; മുന്നറിയിപ്പുമായി കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം appeared first on Kairali News | Kairali News Live.