പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിനു സിംഗപ്പൂരില്‍ ഇന്ത്യന്‍ വംശജനു തടവുശിക്ഷ

Wait 5 sec.

സുഹൃത്തിന്റെ പ്രായപൂര്‍ത്തിയാകാത്ത സഹോദരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതിനു സിംഗപ്പൂരില്‍ ഇന്ത്യന്‍ വംശജനു 19 മാസത്തെ തടവുശിക്ഷ. മെല്‍വിന്ദര്‍ സിങ് ഗുര്‍മിത്തിനെയാണ് (33) സിംഗപ്പൂര്‍ കോടതി ശിക്ഷിച്ചത്. ഒരു പതിറ്റാണ്ട് മുമ്പാണ് കേസിനാസ്പദമായ സംഭവം.ഗുര്‍മിത്തിനു 19നും 21നും വയസിനിടയില്‍ പ്രായമുള്ളപ്പോഴാണ് ഇയാള്‍ ഏഴിനും ഒമ്പതിനും ഇടയില്‍ പ്രായമുണ്ടായിരുന്ന പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. സംഭവം നടന്നതിനു പിന്നാലെ പരാതിപ്പെടാന്‍ പെണ്‍കുട്ടി തയ്യാറായിരുന്നില്ല. ആരും വിശ്വസിക്കില്ലെന്ന ധാരണയെത്തുടര്‍ന്നാണ് പരാതിപ്പെടാതിരുന്നത്. ഒടുവില്‍ 2023 മാര്‍ച്ചിലാണ് തന്റെ അമ്മയോടും ആണ്‍സുഹൃത്തിനോടും പീഡനവിവരം വെളിപ്പെടുത്തിയശേഷം പൊലീസില്‍ പരാതി നല്‍കിയത്. ഇതോടെ പൊലീസ് ഗുര്‍മിത്തിനെതിരെ കേസെടുക്കുകയായിരുന്നു.Also Read: വിവാഹ വാ​ഗ്ദാനം നൽകി ഒമ്പതര കോടി രൂപ തട്ടിയെടുത്തു, പ്രമുഖ ടോളിവുഡ് നടിക്കെതിരെ പരാതിഎന്നാല്‍, തന്നോട് പെണ്‍കുട്ടി പ്രതികാരം തീര്‍ക്കുകയാണെന്ന് പ്രതി വാദിച്ചെങ്കിലും കോടതി ഇതു കണക്കിലെടുത്തില്ല. പ്രതി ചെയ്ത കുറ്റത്തിന്റെ കാഠിന്യം കണക്കിലെടുത്ത് 22 മാസം തടവുശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചെങ്കിലും 19 മാസമാണ് കോടതി വിധിച്ചത്. വിധിക്കെതിരേ അപ്പീല്‍ പോകുമെന്ന് പ്രതിഭാഗം വ്യക്തമാക്കി.The post പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിനു സിംഗപ്പൂരില്‍ ഇന്ത്യന്‍ വംശജനു തടവുശിക്ഷ appeared first on Kairali News | Kairali News Live.