ഹൊ ഇപ്പൊഴാ ഒരു ആശ്വാസമായത്… ഇന്നു മുതൽ സംസ്ഥാനത്ത് വേനൽ മഴയെത്തും; ചൂടിന് ശമനം ?

Wait 5 sec.

കേരളം ഈ ദിവസങ്ങിലെല്ലാം ചുട്ട് പൊള്ളുകയായിരുന്നു. അതികഠിനമായ ചൂടിൽ ജനങ്ങളും മറ്റ് ജീവജാലങ്ങളുമുൾപ്പെടെ വലിയ ബുദ്ധിമുട്ടിലായിരുന്നു. നിരവധി പേർക്കാണ് ഇതോടെ സൂര്യാതപം ഏറ്റത്. ഒരാൾ സൂര്യാഘാതത്തെത്തുടർന്ന് മരിക്കുകയും ചെയ്തിരുന്നു. ചില ദിവസങ്ങളിൽ ഒറ്റപ്പെട്ട മഴ ചിലയിടങ്ങളിൽ ലഭിച്ചിരുന്നെങ്കിലും അതൊന്നും ചൂടിന് ശമനമായിരുന്നില്ല. എന്നാൽ ഇപ്പോൾ ഉള്ള് തണുപ്പിക്കുന്ന വാത്തയാണ് വരുന്നത്. ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് ഇന്ന് വേനൽ മഴ ആരംഭിച്ചേക്കുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്നു മുതൽ അടുത്ത അഞ്ച് ദിവസത്തേക്ക് പരക്കെ മഴ ലഭിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. അതേ സമയം 12 ജില്ലകളിൽ ഇന്നും ഉയർന്ന താപനില തുടരുമെന്നും അറിയിച്ചിട്ടുണ്ട്.Also read: ‘കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കണം’; കാസർ​ഗോട്ടെ ശൈശവ വിവാഹത്തിൽ പ്രതിഷേധം ശക്തമാക്കി ഡിവൈഎഫ്ഐ അടുത്ത മണിക്കൂറികളിൽ തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക സാധ്യതയുണ്ടെന്നും മണിക്കൂറിൽ നാൽപ്പത് കിലോമീറ്റർ വേ​ഗതയിൽ കാറ്റ് വീശുമെന്നും അറിയിച്ചു. സംസ്ഥാനത്ത് വേനൽ മഴയെത്തുന്നതോടെ വലിയ ആശ്വാസമായിരിക്കും ചൂടിനുണ്ടാകുക എന്നാണ് വിശ്വസിക്കുന്നത്. ഇത്തവണ ഇതുവരെ വേനൽ മഴ കുറവായതും ചൂടിന് കാരണമായി കാണുന്നു.The post ഹൊ ഇപ്പൊഴാ ഒരു ആശ്വാസമായത്… ഇന്നു മുതൽ സംസ്ഥാനത്ത് വേനൽ മഴയെത്തും; ചൂടിന് ശമനം ? appeared first on Kairali News | Kairali News Live.