സൗദി പ്രവാസികളുടെ ശ്രദ്ധയ്ക്ക്; സോഷ്യൽ മീഡിയയിൽ വർഗ്ഗീയതയും ഭിന്നതയും വിതയ്ക്കുന്നവർക്കെതിരെ നടപടിയുമായി ആഭ്യന്തര മന്ത്രാലയം

Wait 5 sec.

റിയാദ്: രാജ്യത്തിന്റെ സുരക്ഷയ്ക്കും സമാധാനത്തിനും ഭീഷണിയാകുന്ന രീതിയിൽ സാമൂഹിക മാധ്യമങ്ങളിലൂടെ വിദ്വേഷം പ്രചരിപ്പിച്ചവർക്കെതിരെ നിയമനടപടികൾ ആരംഭിച്ചതായി സൗദി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു.ദേശീയ ഐക്യത്തെ ബാധിക്കുന്നതും ഗോത്രപരമായ വിവേചനങ്ങൾക്കും ഭിന്നതകൾക്കും പ്രേരിപ്പിക്കുന്നതുമായ ഉള്ളടക്കങ്ങൾ നിരീക്ഷിച്ചതിനെത്തുടർന്നാണ് ഈ നടപടി.രാജ്യത്തെ സാമൂഹിക സമാധാനം തകർക്കാൻ ശ്രമിക്കുന്ന പോസ്റ്റുകളും ചർച്ചകളും അധികൃതർ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയായിരുന്നു.ഇതിൽ കുറ്റക്കാരായ വ്യക്തികളെ കണ്ടെത്തിയിട്ടുണ്ടെന്നും നിലവിലുള്ള നിയമങ്ങൾക്കും ചട്ടങ്ങൾക്കും അനുസൃതമായി ഇവർക്കെതിരെ നിയമനടപടികൾ കൈക്കൊണ്ടതായും മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി.സമൂഹത്തിൽ ഭിന്നതയുണ്ടാക്കാനോ സെൻസിറ്റീവ് വിഷയങ്ങളെ ദുരുപയോഗം ചെയ്യാനോ ഉള്ള യാതൊരു ശ്രമങ്ങളും അനുവദിക്കില്ലെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി.ഇത്തരം പ്രവണതകൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടായിരിക്കും വരും ദിവസങ്ങളിലും സ്വീകരിക്കുക. രാജ്യത്തിന്റെ അഖണ്ഡതയെയും സുരക്ഷയെയും ബാധിക്കുന്ന കാര്യങ്ങളിൽ കർശനമായ നടപടികൾ തുടരുമെന്നും മന്ത്രാലയം ഊന്നിപ്പറഞ്ഞു.The post സൗദി പ്രവാസികളുടെ ശ്രദ്ധയ്ക്ക്; സോഷ്യൽ മീഡിയയിൽ വർഗ്ഗീയതയും ഭിന്നതയും വിതയ്ക്കുന്നവർക്കെതിരെ നടപടിയുമായി ആഭ്യന്തര മന്ത്രാലയം appeared first on Arabian Malayali.