കേരളത്തിലെ വിവിധ ട്രെയിൻ സർവീസുകളിൽ നിയന്ത്രണങ്ങളും സമയമാറ്റവും ഏർപ്പെടുത്തിയതായി റെയിൽവേ അറിയിച്ചു. 2026 മെയ് 7-ന് സർവീസ് നടത്തുന്ന 16348 തിരുവനന്തപുരം എക്സ്പ്രസ്സ്, 16344 അമൃത എക്സ്പ്രസ്സ്, 16350 രാജ്യറാണി എക്സ്പ്രസ്സ് എന്നിവ കോട്ടയത്തിന് പകരം ആലപ്പുഴ വഴിയായിരിക്കും സർവീസ് നടത്തുക. യാത്രക്കാരുടെ സൗകര്യാർത്ഥം ഈ ട്രെയിനുകൾക്ക് എറണാകുളം ജംഗ്ഷൻ, ആലപ്പുഴ, അമ്പലപ്പുഴ എന്നീ സ്റ്റേഷനുകളിൽ പ്രത്യേക സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.മെയ് 14, 21, 26, ജൂൺ 02 എന്നീ തീയതികളിൽ 16325 നിലമ്പൂർ – കോട്ടയം എക്സ്പ്രസ്സ് തൃപ്പൂണിത്തുറയിൽ യാത്ര അവസാനിപ്പിക്കും. ഈ ദിവസങ്ങളിൽ തൃപ്പൂണിത്തുറയ്ക്കും കോട്ടയത്തിനുമിടയിൽ ഈ ട്രെയിൻ സർവീസ് നടത്തുന്നതല്ല. എന്നാൽ, മറുദിശയിലുള്ള 16326 കോട്ടയം – നിലമ്പൂർ എക്സ്പ്രസ്സ് എല്ലാ ദിവസവും പതിവുപോലെ കോട്ടയത്ത് നിന്ന് തന്നെ സർവീസ് ആരംഭിക്കുമെന്ന് റെയിൽവേ വ്യക്തമാക്കിയിട്ടുണ്ട്.ALSO READ: ചെന്നൈ – ബെംഗളൂരുവിലേക്ക് യാത്ര ചെയ്യുന്നവരാണോ നിങ്ങള്‍? ഈ തീയതികളിൽ പത്ത് ട്രെയിനുകള്‍ വരെ റദ്ദാക്കും, അറിയാം…മെയ് 9, 10 (ചൊവ്വാ, ബുധൻ) ദിവസങ്ങളിൽ 16341 തിരുവനന്തപുരം ഇന്റർസിറ്റിക്ക് തൃശൂരിൽ 10 മിനിറ്റ് നിയന്ത്രണം ഉണ്ടായിരിക്കും. ട്രെയിനുകൾ നിശ്ചിത സമയത്തേക്കാൾ വൈകി ഓടാൻ സാധ്യതയുള്ളതായും അറിയിപ്പിലുണ്ട്..The post യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; കേരളത്തിലെ വിവിധ ട്രെയിൻ സർവീസുകളിൽ മാറ്റം; ആലപ്പുഴ വഴി തിരിച്ചുവിടുന്ന ട്രെയിനുകൾ അറിയാം appeared first on Kairali News | Kairali News Live.