കുവൈറ്റിലെ വിദ്യാഭ്യാസ – ഭരണ സംവിധാന മേഖല സാധാരണ നിലയിലേക്ക്; നിർണായക തീരുമാനങ്ങളെടുത്ത് മന്ത്രിസഭ

Wait 5 sec.

കുവൈറ്റിലെ വിദ്യാഭ്യാസവും ഭരണ സംവിധാനങ്ങളും സാധാരണ നിലയിലേക്ക് മടക്കുന്നതിനുള്ള നിർണായക തീരുമാനങ്ങൾ കൈക്കൊണ്ട് മന്ത്രിസഭ. പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് അൽ-അബ്ദുല്ലയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഇതിന്റെ ഭാഗമായി സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾക്കായുള്ള നേരിട്ടുള്ള ക്ലാസുകൾ അടുത്ത ഞായറാഴ്ച മുതൽ പുനരാരംഭിക്കും.വിദ്യാഭ്യാസ മന്ത്രി ജലാൽ അൽ-തബ്തബൈ യോഗത്തിൽ വിദ്യാഭ്യാസ മേഖലയിലെ നിലവിലെ സാഹചര്യങ്ങളെക്കുറിച്ച് സമഗ്രമായ അവലോകനം അവതരിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് ക്ലാസ് മുറികളിലേക്കുള്ള മടക്കത്തിന് അനുമതി നൽകിയിരിക്കുന്നത്.ALSO READ: 60 വർഷത്തെ ബന്ധം അവസാനിച്ചു; ഒപെക്, ഒപെക്+ കൂട്ടായ്മകളിൽ നിന്നും പിന്മാറി യു.എ.ഇഇതിനോടൊപ്പം, സർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ഹാജർ 100 ശതമാനമായി ഉയർത്താനും മന്ത്രിസഭ നിർദേശം നൽകി. സിവിൽ സർവീസ് ബ്യൂറോയ്ക്ക് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതനുസരിച്ച് സർക്കാർ ഓഫീസുകൾ സാധാരണ പ്രവൃത്തിസമയത്തിൽ പ്രവർത്തിക്കുകയും വൈകുന്നേരത്തെ ഷിഫ്റ്റുകൾ ഉൾപ്പെടെ പൂർണ സമയക്രമം പുനഃസ്ഥാപിക്കുകയും ചെയ്യും.ALSO READ: സ്ക്രീൻഷോട്ട് പോലും വാട്‍സാപ്പിലൂടെ പങ്കുവയ്ക്കരുത്, പ്രവാസികൾക്ക് മുന്നറിയിപ്പുമായി യുഎഇ ഭരണകൂടംThe post കുവൈറ്റിലെ വിദ്യാഭ്യാസ – ഭരണ സംവിധാന മേഖല സാധാരണ നിലയിലേക്ക്; നിർണായക തീരുമാനങ്ങളെടുത്ത് മന്ത്രിസഭ appeared first on Kairali News | Kairali News Live.