സെമിഫൈനലിന് മുന്നോടിയായി സഞ്ജു സാംസണിനെതിരായി ഐസിസി നടപടിയുണ്ടാകുമോ എന്ന് ആശങ്ക. ഇന്ത്യ–വെസ്റ്റ് ഇൻഡീസ് പോരാട്ടത്തിൽ വിസ്മയിപ്പിക്കുന്ന പ്രകടനം കാഴ്ചവെച്ച സഞ്ജു, മത്സരത്തിലെ വിജയ റൺസ് നേടിക്കഴിഞ്ഞ ശേഷം ആവേശത്തോടെ ഹെൽമറ്റ് എറിഞ്ഞ് ആകാശത്തേക്ക് കൈകൾ ഉയർത്തി ദൈവത്തിന് നന്ദി അറിയിച്ചു. ഈ ആഘോഷമാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്.ഐസിസിയുടെ ചട്ടങ്ങൾ പ്രകാരം ഇത്തരത്തിലുള്ള പ്രവർത്തനം നിയമലംഘനമായി കണക്കാക്കാമെന്നാണ് റിപ്പോർട്ടുകൾ. മാച്ച് റഫറിയുടെ വിലയിരുത്തലിനെ ആശ്രയിച്ചായിരിക്കും നടപടി. ലെവൽ 1 കുറ്റമായി കണക്കാക്കുകയാണെങ്കിൽ ഔദ്യോഗിക മുന്നറിയിപ്പ്, മത്സരഫീസിന്റെ 50 ശതമാനം വരെ പിഴ, അല്ലെങ്കിൽ രണ്ട് ഡിമെറിറ്റ് പോയിന്റ് വരെ ലഭിക്കാം.ഇന്ത്യയുടെ അടുത്ത മത്സരം മുംബൈയിൽ ഇംഗ്ലണ്ടിനെതിരെ നടക്കും. ഈ നിർണായക സെമിഫൈനലിന് മുമ്പ് സഞ്ജുവിനെതിരെ നടപടി ഉണ്ടാകുമോ എന്നത് ആരാധകരിൽ ആശങ്ക ഉയർത്തുന്നുണ്ട്. എന്നാൽ സാധാരണയായി വിജയാഘോഷത്തിന്റെ ഭാഗമായി ഹെൽമറ്റ് എറിഞ്ഞത് മാത്രം ശിക്ഷയ്ക്ക് ഇടയാക്കണമെന്നില്ലെന്നാണ് മുൻ താരങ്ങളും വിദഗ്ധരും വിലയിരുത്തുന്നത്. മാച്ച് റഫറിയുടെ അന്തിമ തീരുമാനം വരെയായിരിക്കും കാത്തിരിക്കേണ്ടത്.Also Read: ഇന്ത്യയെ തോൽപ്പിക്കാൻ ഇതൊന്നും പോരാ ; വെസ്റ്റ് ഇൻഡീസിന്റെ ‘സേഫ് ഗേയ്‌മിനെ വിമർശിച്ച് ഡു പ്ലെസിസും കുംബ്ലെയുംനേരത്തെ, 50 പന്തിൽ പുറത്താകാതെ 97 റൺസ് നേടി ടീമിനെ വെസ്റ്റിൻഡീസിനെതിരെ വിജയത്തിലേക്ക് നയിച്ചു. കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസ് മൈതാനത്ത് നടന്ന നിർണായക മത്സരത്തിൽ ഇന്ത്യക്ക് സെമിഫൈനൽ പ്രവേശനം ഉറപ്പാക്കാൻ ഈ ഇന്നിംഗ്സ് നിർണായകമായി. അതുല്യ പ്രകടനത്തിന് സഞ്ജുവിന് പ്ലെയർ ഓഫ് ദ മാച്ച് പുരസ്കാരവും ലഭിച്ചു.The post സഞ്ജുവിനെതിരെ ഐസിസി നീക്കം! സെമിഫൈനലിന് മുമ്പ് ഇന്ത്യക്ക് വലിയ തിരിച്ചടി? appeared first on Kairali News | Kairali News Live.