കുവൈത്തിൽ പുലർച്ചെ നടന്ന ഡ്രോൺ ആക്രമണത്തെ സുരക്ഷാസേന തടഞ്ഞു

Wait 5 sec.

കുവൈത്തിനു നേരെ ഇന്ന് പുലർച്ചെ നടന്ന നിരവധി ഡ്രോൺ ആക്രമണശ്രമങ്ങൾ സുരക്ഷാസേന പരാജയപ്പെടുത്തിയതായി ആഭ്യന്തര മന്ത്രാലയത്തിലെ സിവിൽ ഡിഫൻസ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അൽ-മൻസൂരി സ്ഥിരീകരിച്ചു.റുമൈതിയ, സൽവ പ്രദേശങ്ങൾക്ക് സമീപം കടൽ മാർഗം രാജ്യത്തേക്ക് പ്രവേശിക്കാൻ ശ്രമിച്ച ഡ്രോണുകളിൽ ഭൂരിഭാഗവും തടഞ്ഞതായും സംഭവത്തിൽ ആർക്കും പരുക്കേറ്റിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. ഇതിന് പുറമെ രാജ്യത്തെ ലക്ഷ്യമാക്കി നടത്തിയ മറ്റ് വ്യോമാക്രമണ ശ്രമങ്ങളും കുവൈത്തിന്റെ വ്യോമ പ്രതിരോധ വിഭാഗം കാര്യക്ഷമമായി പ്രതിരോധിച്ചതായും പത്രക്കുറിപ്പിൽ അറിയിച്ചു. രാജ്യത്തെ സ്ഥിതിഗതികൾ പൂർണമായും സുസ്ഥിരമാണെന്നും പൊതുജനം ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബന്ധപ്പെട്ട അധികാരികൾ സംയോജിത സംവിധാനത്തിലൂടെ 24 മണിക്കൂറും സംഭവവികാസങ്ങൾ നിരീക്ഷിച്ചു വരികയാണെന്നും അറിയിച്ചു.Also read : ഇന്ധന ടാങ്കിൽ ഡ്രോൺ അവശിഷ്ടം പതിച്ചു; കുവൈത്ത് പവർ സ്റ്റേഷൻ സുരക്ഷിതമെന്ന് അധികൃതർചില പ്രദേശങ്ങളിൽ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി സിവിൽ ഡിഫൻസിന് റിപ്പോർട്ടുകൾ ലഭിച്ചിട്ടുണ്ടെന്നും, ഇവ വ്യോമ പ്രതിരോധ പ്രവർത്തനങ്ങളുടെ ഫലമായി ഉണ്ടായതാണെന്നും അദ്ദേഹം വിശദീകരിച്ചു. അതേസമയം, ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കാൻ ഉദ്ദേശിച്ചുള്ള കിംവദന്തികളും തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളും പ്രചരിപ്പിക്കുന്ന വെബ്‌സൈറ്റുകളും സാമൂഹികമാധ്യമ അക്കൗണ്ടുകളും ആഭ്യന്തര മന്ത്രാലയം നിരന്തരം നിരീക്ഷിച്ചുവരികയാണെന്ന് ബ്രിഗേഡിയർ ജനറൽ അൽ-മൻസൂരി വ്യക്തമാക്കി. തെറ്റായ വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നതോ പങ്കുവെക്കുന്നതോ ചെയ്തതായി തെളിയിക്കപ്പെടുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.സുപ്രീം സിവിൽ ഡിഫൻസ് സമിതിയുടെ അടിയന്തര നിയന്ത്രണ കേന്ദ്രത്തിൽ ശക്തമായ ഏകോപനം തുടരുകയാണെന്നും, ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ-സബാഹിന്റെ അധ്യക്ഷതയിൽ 22 സർക്കാർ സ്ഥാപനങ്ങൾ സംയുക്തമായി പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വേഗത്തിലുള്ള വിവരവിനിമയവും തത്സമയ തീരുമാനങ്ങളുമാണ് ഇതിലൂടെ സാധ്യമാകുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.The post കുവൈത്തിൽ പുലർച്ചെ നടന്ന ഡ്രോൺ ആക്രമണത്തെ സുരക്ഷാസേന തടഞ്ഞു appeared first on Kairali News | Kairali News Live.