ഇസ്രയേൽ- ഇറാൻ സംഘർഷം; ഗൾഫിലെ പരീക്ഷകള്‍ മാറ്റാൻ ശുപാർശ

Wait 5 sec.

ഇസ്രയേൽ- ഇറാൻ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ ഗൾഫിലെ പരീക്ഷകള്‍ മാറ്റും. എസ് എസ് എൽ സി , പ്ലസ് ടു പരീക്ഷകൾ മാറ്റാൻ ശുപാർശ ചെയ്തു. ഗൾഫിലെ പരീക്ഷ കോർഡിനേറ്റർക്കാണ് ശുപാർശ നൽകിയത്. സർക്കാർ തീരുമാനം ഇന്നുണ്ടായേക്കും. അഞ്ചാം തീയതിയിലെ എസ് എസ് എൽ സി പരീക്ഷയും 5,6,7 തീയതികളിലെ പ്ലസ് ടു പരീക്ഷകളും മാറ്റാനാണ് ആലോചന.അതേസമയം, കേരളത്തിൽ പരീക്ഷയ്ക്ക് മാറ്റമില്ല. ഗൾഫിൽ പിന്നീട് പ്രത്യേക ചോദ്യപേപ്പർ വെച്ച് പരീക്ഷ നടത്താനാണ് ആലോചന. നേരത്തെ സി ബി എസ് ഇ പരീക്ഷകളും മാറ്റിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഗള്‍ഫിലെ പരീക്ഷ മാറ്റണമെന്ന നിർദ്ദേശം വന്നത്.ALSO READ: ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുക ലക്ഷ്യം; മാർക്ക് കാർണി- നരേന്ദ്ര മോദി കൂടിക്കാ‍ഴ്ച ഇന്ന്ലക്ഷ്യം കാണുന്നതു വരെ ഇറാനെതിരെയുള്ള സൈനിക നടപടി തുടരുമെന്ന് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞിരുന്നു. യു എസ് സൈനികർ ഇനിയും കൊല്ലപ്പെട്ടേക്കാമെന്ന് പറഞ്ഞിരുന്നു. യു എസ് സൈനികർ മൂന്നു പേർ കൊല്ലപ്പെട്ടെന്ന് ട്രംപ് പറഞ്ഞു. The post ഇസ്രയേൽ- ഇറാൻ സംഘർഷം; ഗൾഫിലെ പരീക്ഷകള്‍ മാറ്റാൻ ശുപാർശ appeared first on Kairali News | Kairali News Live.