സംഘർഷം സ്വർണവിലയിലോ? ഇന്ന് കുറഞ്ഞു, കൂടുന്നതിന് മുന്നേ വാങ്ങാം; അറിയാം ഇന്നത്തെ വില

Wait 5 sec.

ലോകത്ത് അരക്ഷിതാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിൽ സ്വർണ വിലയിൽ വൻ മാറ്റം. അമേരിക്ക –ഇസ്രായേൽ സഖ്യവും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നതിനിടെ ആഗോള വിപണിയിൽ സ്വർണ വിലയിൽ ചാഞ്ചാട്ടമുണ്ടായിരിക്കുന്നത്. സ്വർണത്തിൻ്റെ വിലയിലെ കയറ്റിറക്കങ്ങൾ വിപണയെ ദോഷകരമായി ബാധിക്കുമോ എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. സ്വർണ വിലയിൽ കേരളത്തിൽ വരും ദിവസങ്ങളിൽ വലിയ ഉയർച്ചയുണ്ടാകുമെന്നാണ് വിദ​ഗ്ധരും പറയുന്നുണ്ടെങ്കിലും ഇന്ന് സ്വർണവിലിയിൽ ഉണ്ടായ കുറവ് നേരിയ ആശ്വാസമാണ് ഉണ്ടാക്കിയിരിക്കുന്നത്. യുദ്ധസമാന സാഹചര്യങ്ങൾ ഉണ്ടായതോടെ ഇന്നലെ മാത്രം സ്വർണ വിലയിൽ വലിയ ഉയർച്ചയാണ് ഉണ്ടായത്. 3200 രൂപയാണ് ഇന്നലെ മാത്രം കൂടിയത്. എന്നാൽ ഇന്ന് അതിൽ നിന്നും കുറവ് വന്നിരിക്കുകയാണ്.Also read: സൈനിക ഉപയോഗത്തിന് വിസമ്മതിച്ചു, ആന്ത്രോപ്പിക്കിനെ ബ്ലാക്ക്‌ലിസ്റ്റ് ചെയ്ത് ട്രംപ്; പെന്‍റഗൺ കരാർ ഓപ്പൺ എഐയ്ക്ക്ഇന്നലെ ഒരു പവൻ സ്വർണത്തിൻ്റെ വില Rs. 1,26,920 രൂപയായിരുന്നു. 15,865 രൂപയാണ് ഇന്നലെത്തെ ഒരു ​ഗ്രാം സ്വർണത്തിൻ്റെ വില. ഇന്ന് ഇതിൽ നിന്നും സ്വർണ വില കുറഞ്ഞ് ഒരു പവൻ സ്വർണത്തിന് 1,24,520 രൂപയായി. 15,565 രൂപയാണ് ഒരു പവൻ സ്വർണത്തിൻ്റെ വില. The post സംഘർഷം സ്വർണവിലയിലോ? ഇന്ന് കുറഞ്ഞു, കൂടുന്നതിന് മുന്നേ വാങ്ങാം; അറിയാം ഇന്നത്തെ വില appeared first on Kairali News | Kairali News Live.