“ഭക്തിനിർഭരമായ ഉത്സവത്തെ രാഷ്ട്രീയവൽക്കരിക്കാനുള്ള ശ്രമം അനുവദിക്കില്ല മന്ത്രി”: വി ശിവൻകുട്ടി

Wait 5 sec.

ആറ്റുകാൽ പൊങ്കാല മഹോത്സവം അതീവ ഭംഗിയായി പൂർത്തിയാക്കുന്നതിന് സംസ്ഥാന സർക്കാരിന്റെ വിവിധ ഏജൻസികൾ മികച്ച രീതിയിലുള്ള പ്രവർത്തനമാണ് കാഴ്ചവെച്ചതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. മുഖ്യമന്ത്രിയുടെ നേരിട്ടുള്ള നേതൃത്വത്തിൽ സർക്കാർ ഏജൻസികളെ ഏകോപിപ്പിച്ച് കൃത്യമായ ആസൂത്രണം നടത്തിയതായും മന്ത്രി വ്യക്തമാക്കി.തിരുവനന്തപുരം സബ് കളക്ടർ അൽഫ്രഡ് ഒവി ഐഎഎസിനെ പൊങ്കാല കോർഡിനേറ്ററായി ചുമതലപ്പെടുത്തിയിരുന്നു. ഉത്സവവുമായി ബന്ധപ്പെട്ട് നഗരത്തിലെ 28 വാർഡുകൾ നേരത്തെ തന്നെ ഉത്സവ മേഖലയായി പ്രഖ്യാപിച്ചിരുന്നു. പൊങ്കാല നടത്തിപ്പ് ആറ്റുകാൽ ട്രസ്റ്റിന്റെ ചുമതലയാണെന്നും, ആവശ്യമായ സഹായം നൽകുക എന്നതാണ് സർക്കാരിന്റെ ഉത്തരവാദിത്വമെന്നും അദ്ദേഹം വ്യക്തമാക്കി.Also read : ഭക്തിനിർഭരമായ ഈ ഉത്സവത്തെ രാഷ്ട്രീയവൽക്കരിക്കാൻ ചില നിഷിപ്ത താൽപര്യക്കാരുടെ നീക്കം ഒരിക്കലും അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാരിനെതിരെ സോഷ്യൽ മീഡിയയിൽ വ്യാപകമായ ഹേറ്റ് ക്യാമ്പയിനുകൾ നടന്നിരുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. പൊങ്കാല നടത്തിപ്പിൽ എന്തെങ്കിലും വീഴ്ചയുണ്ടെങ്കിൽ അത് കോർപ്പറേഷന്റെ കൂടി വീഴ്ചയാണെന്ന രീതിയിൽ സംഘപരിവാർ മാധ്യമങ്ങളിൽ നിന്നുള്ള പ്രചാരണങ്ങൾ ആത്മഹത്യാപരമാണ്. ഈ സർക്കാർ എപ്പോഴും വിശ്വാസികൾക്കൊപ്പമാണെന്നും വിശ്വാസത്തെ കച്ചവടം ചെയ്യുന്നവർക്കൊപ്പമല്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. ആറ്റുകാൽ പൊങ്കാലയ്ക്ക് ശേഷമുള്ള ഇഷ്ടിക പാവപ്പെട്ടവരുടെ വീട് നിർമ്മാണത്തിനായി ഉപയോഗിക്കുമെന്ന് എൽഡിഎഫ് നേതൃത്വത്തിലുള്ള നഗരസഭ പ്രഖ്യാപിച്ചപ്പോൾ അതിനെ പരിഹസിച്ചവർ ഇപ്പോൾ ആ നീക്കത്തെ പിന്തുണയ്ക്കുന്നത് സന്തോഷകരമാണെന്നും പറഞ്ഞു.Also read : “മോ​ദിയും നെതന്യാഹുവും ഇരട്ടപെറ്റ സഹോദരങ്ങൾ, കേന്ദ്രത്തിന്റെ മൗനം രാജ്യത്തിന് അപമാനം”: മുഖ്യമന്ത്രി പിണറായി വിജയൻപൊങ്കാല തകർക്കാൻ സർക്കാർ ശ്രമിക്കുന്നു എന്ന തരത്തിലുള്ള പ്രചാരണങ്ങൾ ചില സംഘപരിവാർ അക്കൗണ്ടുകളുടെ സ്ഥിരരീതിയാണെന്നും മന്ത്രി വിമർശിച്ചു. സംസ്ഥാനത്തെ ഓരോ വിശ്വാസിയുടെയും വിശ്വാസം കാത്തുസൂക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും, പൊങ്കാല വൻ വിജയമാക്കാൻ പ്രവർത്തിച്ച എല്ലാവർക്കും നന്ദി അറിയിക്കുന്നതായും മന്ത്രി വ്യക്തമാക്കി.The post “ഭക്തിനിർഭരമായ ഉത്സവത്തെ രാഷ്ട്രീയവൽക്കരിക്കാനുള്ള ശ്രമം അനുവദിക്കില്ല മന്ത്രി”: വി ശിവൻകുട്ടി appeared first on Kairali News | Kairali News Live.