മസ്ക്കറ്റിൽ നിന്നുള്ള എയർ ഇന്ത്യാ എക്സ്പ്രസ്സ് സർവീസുകൾ നാളെ മുതൽ സാധാരണ നിലയിലാകുമെന്ന് അധികൃതർ. കൊച്ചി, കോഴിക്കോട്, ഡൽഹി, മുംബൈ, മംഗലാപുരം എന്നിവിടങ്ങളിലേയ്ക്കുള്ള സർവീസുകളാണ് നാളെ മുതൽ പുനരാരംഭിക്കുന്നത്. യാത്രക്കാരുടെ സൗകര്യാർത്ഥം കൊച്ചി, മുംബൈ, ഡൽഹി എന്നിവിടങ്ങളിലേയ്ക്ക് അധിക സർവീസുകളും ഉണ്ടാകുമെന്ന് എയർ ഇന്ത്യാ എക്സ്പ്രസ്സ് വ്യക്തമാക്കി.ഖത്തർ പൗരന്മാർക്കായി വിദേശകാര്യ മന്ത്രാലയത്തിന്റെ ജാഗ്രതാ നിർദ്ദേശംവിദേശത്ത് കഴിയുന്ന ഖത്തർ പൗരന്മാർ അടിയന്തര സാഹചര്യങ്ങളിൽ സഹായം തേടുന്നതിനായി വിദേശകാര്യ മന്ത്രാലയത്തിന്റെ (MoFA) ഔദ്യോഗിക മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്ത് വിവരങ്ങൾ രജിസ്റ്റർ ചെയ്യണമെന്ന് മന്ത്രാലയം അറിയിച്ചു. ഐ.ഒ.എസ്, ആൻഡ്രോയിഡ് പ്ലാറ്റ്ഫോമുകളിൽ ഈ ആപ്പ് ലഭ്യമാണ്. Also read: കോഴിക്കോട് എൻ.ഐ.ടിക്ക് സമീപം മദ്യപിച്ചെത്തിയ യുവാവിന്റെ അതിക്രമം: സ്റ്റുഡിയോയും ബ്യൂട്ടി പാർലറും തകർത്തു; മൂന്ന് പേർക്ക് പരിക്ക്ഗതാഗത സൗകര്യം ലഭിക്കാത്തവരോ കോൺസുലർ സേവനങ്ങൾ ആവശ്യമായവരോ ആയ പൗരന്മാർ അതത് രാജ്യങ്ങളിലെ ഖത്തർ നയതന്ത്ര മിഷനുകളുമായി ബന്ധപ്പെടണമെന്നും പ്രാദേശിക അധികാരികളുടെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും മന്ത്രാലയം പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു.English Summary: Air India Express services from Muscat resume tomorrow, with additional flights to Kochi, Mumbai, and Delhi.The post മസ്ക്കറ്റിൽ നിന്നുള്ള എയർ ഇന്ത്യാ എക്സ്പ്രസ്സ് സർവീസുകൾ സാധാരണ നിലയിലേയ്ക്ക്; നാളെ മുതൽ സർവീസുകൾ പുനരാരംഭിക്കും appeared first on Kairali News | Kairali News Live.