റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരു ഐപിഎൽ 2026-ൽ അഞ്ചു ഹോം ഗെയിമുകൾ ബംഗളുരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ കളിക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ബാക്കി രണ്ട് മത്സരങ്ങൾ റായ്പൂരിലെ ഷാഹിദ് വീർ നാരായൺ സിംഗ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടത്തും.കഴിഞ്ഞ വർഷം ടീം ചരിത്രത്തിലെ ആദ്യ കിരീടം നേടിയതിന്റെ ആഘോഷത്തിനിടെ സ്റ്റേഡിയത്തിന് പുറത്ത് നടന്ന തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിക്കുകയും നിരവധി പേർ പരിക്കേറ്റതിനെയും തുടർന്ന്, സ്റ്റേഡിയത്തിന്റെ സുരക്ഷയെ പറ്റി ചോദ്യമുയർന്നിരുന്നു.ഇത് കർണാടക ക്രിക്കറ്റ് അസ്സോസിയേഷനും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരു മാനേജ്മെന്റും കാർണാടക സർക്കാരും തമ്മിലുള്ള ചർച്ചകൾക്ക് വഴിവെച്ചു.തുടർന്ന് സുരക്ഷാക്രമീകരണങ്ങൾ ശ്കതമാക്കാനുള്ള നടപടികൾ പൂർത്തിയാക്കിയ ശേഷമാണു പുതിയ നീക്കം. ഏറെ ആശങ്കകൾക്കു ശേഷം നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരു സ്വന്തം മണ്ണിലെത്തുന്നത് ആരാധകർ ആഘോഷമാക്കുമെന്നതിൽ സംശയമില്ല.The post ആർസിബി മടങ്ങുന്നു വീട്ടിലേക്ക്! ചിന്നസ്വാമി സ്റ്റേഡിയം ഐപിഎൽ മത്സരങ്ങൾക്ക് വേദിയാകും appeared first on Kairali News | Kairali News Live.