മുഖപടം പൊളിയുമ്പോൾ; സിഎംഡിആർഎഫിൽ രാഹുൽ ​ഗാന്ധിയും പ്രയങ്കയും ഉൾപ്പെടെയുള്ളവർ നൽകിയത് ‘പൂജ്യം’

Wait 5 sec.

വയനാട്ടിലെ മുണ്ടക്കൈ ചൂരൽമല മേഖല ഉരുളെടുത്തപ്പോൾ, അതിജീവിച്ചവരെ വീണ്ടും ജീവിതത്തിലേക്ക് പിടിച്ച് കയറ്റാൻ കേരള സർക്കാരിന്റെ സിഎംഡിആർഎഫ് ഫണ്ടിലേക്ക് സാധാരണക്കാരുൾപ്പെടെ കേരളത്തിലെ ജനങ്ങളൊന്നാകെ പണം നൽകി. എന്നാൽ പ്രതിപക്ഷം വ്യക്തമായ രാഷ്ട്രീയ ലക്ഷ്യത്തോടെ സിഎംഡിആർഎഫ് ഫണ്ടിനെക്കുറിച്ച് വ്യാജ പ്രചരണം നടത്തുകയാണ് ചെയ്തത്. ഇതേ പ്രതിപക്ഷം തന്നെ പലപ്പോഴും ക്രഡിറ്റ് തട്ടിയെടുക്കാൻ ശ്രമിക്കാറുമുണ്ട്. ടൗൺഷിപ്പ് ഉദ്ഘാടനം വിജയകരമായി നടന്നപ്പോൾ ടി സിദ്ധിക്കിന് എങ്ങനെയെങ്കിലും കോൺ​ഗ്രസിനെക്കൂടി ആ വിജയത്തിന്റെ ഭാ​ഗമാക്കാൻ തിരുകി കയറ്റണമെന്നുണ്ടായിരുന്നു. അതിനാലാണ് ഇതിൽ നമ്മുടെ പണവും ഉണ്ടെന്ന് പറഞ്ഞ് വീണ്ടും ജനങ്ങലുടെ കണ്ണിൽ പൊടിയിടാൻ ശ്രമമുണ്ടായത്. പ്രതിപക്ഷ നേതാവും അതേ കള്ളം തന്നെ ആവർത്തിക്കുകയും ചെയ്തു. എന്നാൽ ഇനി ആ കള്ള പ്രചരണം വിലപ്പോകില്ല എന്നതിന് ഉത്തമ ഉദാഹരണമാണ് കഴിഞ്ഞ ദിവസം എഴുത്തുകാരനായ അജയ് ബാലചന്ദ്രൻ പോസ്റ്റ് ചെയ്ത ഫെയ്സ്ബുക്ക് കുറിപ്പ് സൂചിപ്പിക്കുന്നത്. വയനാടിന്റ പുനരുദ്ധാരണത്തിന് താനും ഒരു തുക നൽകിയിട്ടുണ്ട്. അതിനാൽ തന്നെ സിഎംഡിആർഎഫ് ഫണ്ടിലേക്ക് ഏതൊക്കെ എം എൽ എമാരും എംപിമാരും ധനസഹായം നൽകിയിട്ടുണ്ടെന്ന് അറിയാൻ അദ്ദേഹം ഒരു വിവരാവകാശ അപേക്ഷ സമർപ്പിച്ചു. ട്രാൻസാക്ഷൻ സമയത്ത് പേര് കൃത്യമായി രേഖപ്പെടുത്താത്തതോ, ബാങ്കിലേയ്ക്ക് നേരിട്ട് ക്യാഷ് ആയി അടച്ചതോ ആയ ട്രാൻസാക്ഷനുകൾ ഉണ്ടാവാൻ സാധ്യതയുണ്ട് എന്ന വിശദീകരണത്തോടെ അദ്ദേഹത്തിന് ലഭിച്ച വിവരങ്ങൾ പുറത്ത് വിട്ടതോടെയാണ് കോൺ​ഗ്രസുകാരുടെ തനി നിറം പുറത്താകുന്നത്.Also read : “മോ​ദിയും നെതന്യാഹുവും ഇരട്ടപെറ്റ സഹോദരങ്ങൾ, കേന്ദ്രത്തിന്റെ മൗനം രാജ്യത്തിന് അപമാനം”: മുഖ്യമന്ത്രി പിണറായി വിജയൻറിപ്പോർട്ടിൽ ഉരുൾപ്പൊട്ടലുണ്ടായ സമയത്ത് വയനാട് എംപി ആയിരുന്ന രാഹുൽ ​ഗാന്ധിയുടെ പേര് ഒരു കോണിലുമില്ല. എംപി ചില്ലിക്കാശ് പോലും സ്വന്തം മണ്ഡലത്തിലെ ജനങ്ങൾക്കായി നൽകിയില്ലെന്ന് ഔദ്യോ​ഗികമായി തെളിഞ്ഞു. ഒപ്പം നിൽക്കുന്നു എന്ന് ആയിരംവട്ടം ആവർത്തിച്ച് പറഞ്ഞ പ്രിയങ്ക ​ഗാന്ധിയും ഒരു രൂപ പോലും സിഎംഡിആർഎഫിൽ നൽകിയില്ല. തങ്ങളുടെ എല്ലാമെല്ലാമായ രാഹുലും പ്രിയങ്കയും കൊടുത്തില്ലെങ്കിൽ താനും കൊടുക്കില്ല എന്ന് ഐക്യദാർഡ്യം പ്രകടിപ്പിച്ച് ഷാഫിയും ദുരന്തബാധിതർക്കായി ചില്ലിക്കാശ് നൽകിയില്ല എന്നും കണക്കുകൾ വ്യക്തമായി കാണിച്ചു തരുന്നുണ്ട്.The post മുഖപടം പൊളിയുമ്പോൾ; സിഎംഡിആർഎഫിൽ രാഹുൽ ​ഗാന്ധിയും പ്രയങ്കയും ഉൾപ്പെടെയുള്ളവർ നൽകിയത് ‘പൂജ്യം’ appeared first on Kairali News | Kairali News Live.