കേരളത്തിന്റെ കാർഷിക വളർച്ചക്ക് ഒരു രൂപരേഖ 

Wait 5 sec.

കേരളത്തിന്റെ കാർഷിക മേഖലയിൽ ഏറെക്കാലമായി  ഘടനാപരവും സാങ്കേതികവും  സാമൂഹിക-സാമ്പത്തികപരമായുമുള്ള ധാരാളം പ്രതിസന്ധികളുണ്ട്. കൃഷിയിടങ്ങളുടെ ശരാശരി വിസ്തീര്‍ണ്ണം വളരെ കുറവാണ് എന്നതാണ് ഘടനാപരമായ പ്രതിസന്ധി. ഇതുമൂലം   വിപണനത്തിലും മൂല്യവര്‍ദ്ധനവിലും  കർഷകർ ബുദ്ധിമുട്ട് നേരിടുന്നു. സാങ്കേതിക പ്രശ്നങ്ങള്‍ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ശാസ്ത്രസാങ്കേതിക മേഖലയിലെ ഏറ്റവും പുതിയ കണ്ടുപിടിത്തങ്ങളും ഏറ്റവും നൂതനമായിട്ടുള്ള ആശയങ്ങളും കൃഷിയിടങ്ങളിൽ  പ്രാവർത്തികമാക്കുന്നതിൽ വന്ന പരാജയമാണ്. ഉദാഹരണത്തിന്, ഇന്ത്യയില്‍ ഇന്ന് ഏറ്റവും കുറവ് രാസവളം ഒരു ഹെക്ടറില്‍ പ്രയോഗിക്കുന്ന സംസ്ഥാനമായിട്ട് കേരളം മാറിയിരിക്കുന്നു. നമ്മുടെ നാട്ടില്‍ ഒരു ശരാശരി കൃഷിക്കാരന്‍ […]Source