സംസ്ഥാനത്തെ വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിലും ബോർഡുകളിലും ശമ്പള പരിഷ്കരണം നടപ്പിലാക്കാൻ തീരുമാനമായി. മലബാർ സിമൻ്റ്സ്, കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എൻ്റർപ്രൈസസ് (കെ.എസ്.എഫ്.ഇ), തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡ്, ഇൻഫർമേഷൻ കേരള മിഷൻ എന്നിവിടങ്ങളിലെ ജീവനക്കാർക്കാണ് ഇതിൻ്റെ പ്രയോജനം ലഭിക്കുക.നോൺ മാനേജീരിയൽ ജീവനക്കാർക്കായി 01.04.2022 മുതലുള്ള ശമ്പള പരിഷ്കരണം നടപ്പിലാക്കാനാണ് അംഗീകാരം നൽകിയിരിക്കുന്നത്. വർക്കർ, ഓഫീസർ, ടോപ് ലെവൽ എക്സിക്യൂട്ടീവ് വിഭാഗങ്ങളിലെ ജീവനക്കാരുടെ ശമ്പളവും അലവൻസുകളും 01/08/2022 മുതൽ പ്രാബല്യത്തിൽ വരുന്ന രീതിയിൽ പരിഷ്കരിക്കാൻ അനുമതിയായി.Also read: ടൗൺഷിപ്പിനെക്കുറിച്ച ഒരക്ഷരം മിണ്ടിപ്പോകരുത് വി ഡി സതീശന് ദേഷ്യം വരുംബോർഡിലെ സ്ഥിരം ജീവനക്കാർക്ക് 11-ാം ശമ്പള പരിഷ്കരണ ആനുകൂല്യങ്ങളും അനുവദിച്ചു. ഐ.കെ.എം. ജീവനക്കാർക്ക് 2022 സെപ്റ്റംബർ 1 മുതൽ മുൻകാല പ്രാബല്യത്തോടെ ശമ്പള പരിഷ്കരണം അനുവദിക്കാനാണ് തീരുമാനമായിരിക്കുന്നത്.അതേസമയം, സംസ്ഥാനത്ത് ആരോഗ്യ മേഖലയിലും ദേവസ്വം ബോർഡിലും പുതിയ തസ്തികകൾ സൃഷ്ടിക്കാനും തീരുമാനമായി. കാസർഗോഡ് ജില്ലയിലെ തൃക്കരിപ്പൂർ താലൂക്ക് ആശുപത്രിയിൽ 9 പുതിയ തസ്തികകളും, മലബാർ ദേവസ്വം ബോർഡിൽ 66 പുതിയ തസ്തികകളുമാണ് സൃഷ്ടിക്കുന്നത്.Also read: ബന്ധുവായ യുവാവിനെ പെട്രോൾ ഒഴിച്ച് കത്തിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതിക്ക് ജീവപര്യന്തം കഠിനതടവും പിഴയുംതൃക്കരിപ്പൂർ താലൂക്ക് ആശുപത്രിയുടെ പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്തുന്നതിൻ്റെ ഭാഗമായാണ് 9 തസ്തികകൾ അനുവദിച്ചത്.ജൂനിയർ കൺസൾട്ടൻറ് (പീഡിയാട്രിക്സ്) – 1നേഴ്സിങ്ങ് ഓഫീസർ ഗ്രേഡ്-2 – 5നേഴ്സിങ്ങ് അസിസ്റ്റൻറ് – 1ഹോസ്പിറ്റൽ അറ്റൻറ്ൻറ് ഗ്രേഡ്-2 – 2മലബാർ ദേവസ്വം ബോർഡിൻ്റെ ഭരണപരമായ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനായി ആകെ 66 തസ്തികകളാണ് സൃഷ്ടിക്കുന്നത്.ക്ലാർക്ക് – 26ഓഫീസ് അറ്റൻ്റൻ്റ്/വാച്ച്‌മാൻ – 27ടൈപ്പിസ്റ്റ് – 8കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് – 4ഗോൾഡ്സ്മിത്ത് – 1ഈ തസ്തികകൾ സൃഷ്ടിക്കുന്നതിലൂടെ സേവനങ്ങൾ കൂടുതൽ വേഗത്തിലും കൃത്യമായും ജനങ്ങളിലേക്ക് എത്തിക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.The post സംസ്ഥാനത്ത് വിവിധ വകുപ്പുകളിൽ ശമ്പള പരിഷ്കരണം; മലബാർ സിമൻ്റ്സിനും കെ.എസ്.എഫ്.ഇ.ക്കും ഉൾപ്പെടെ അംഗീകാരം appeared first on Kairali News | Kairali News Live.