കാഷ്വൽ/താല്ക്കാലിക സ്വീപ്പർമാരുടെ സ്ഥിരപ്പെടുത്തല്‍; പുതുക്കിയ മാർഗനിർദ്ദേശങ്ങൾ അംഗീകരിച്ചു

Wait 5 sec.

കാഷ്വൽ/താല്ക്കാലിക സ്വീപ്പർമാരുടെ സ്ഥിരപ്പെടുത്തലുമായി ബന്ധപ്പെട്ട കോടതി കേസുകൾ പരമാവധി ഒഴിവാക്കുന്നതിനായുള്ള പുതുക്കിയ മാർഗനിർദ്ദേശങ്ങൾ അംഗീക്കാന്‍ മന്ത്രിസഭാ യോ​ഗത്തിൽ തീരുമാനമായി. 2005 നവംബർ 25നോ അതിന് മുമ്പോ നിലവിലുള്ള ഓഫീസുകളില്‍ 2005 നവംബർ 25നും അതിന് ശേഷവും പിന്നീട് തുടര്‍ച്ചയായും സേവനത്തില്‍ ഉണ്ടായിരുന്ന കാഷ്വല്‍/താല്ക്കാലിക സ്വീപ്പര്‍മാരെ പ്രസ്തുത ഓഫീസ് പുതിയ കെട്ടിടത്തിലേയ്ക്ക് മാറുന്നതിന്റെ ഭാഗമായി 100 ച. മീ. എങ്കിലും സ്വീപ്പിംഗ് ഏരിയ ഉണ്ടാകുകയാണെങ്കിൽ പാര്‍ട്ട് ടൈം സ്വീപ്പറായി സ്ഥിരപ്പെടുത്തുന്നതിന് തീരുമാനിച്ചു. ഇപ്രകാരം സ്ഥിരപ്പെടുത്തുമ്പോള്‍ സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിക്കുന്ന തീയതി മുതല്‍ പ്രാബല്യം അനുവദിക്കും.2005 നവംബർ 25ലെയും പിന്നീട് സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുള്ള നിര്‍ദ്ദേശങ്ങളുടെയും അടിസ്ഥാനത്തില്‍ തയ്യാറാക്കിയിട്ടുള്ള സ്വീപ്പിങ്ങ് ഏരിയ സര്‍ട്ടിഫിക്കറ്റ് മാത്രമേ ഈ ആവശ്യത്തിനായി പരിഗണിക്കുകയുള്ളൂ. കാഷ്വല്‍/താല്ക്കാലിക സ്വീപ്പര്‍ 2005 നവംബർ 25 മുതല്‍ തുടര്‍ച്ചയായി സേവനത്തില്‍ ഉണ്ടായിരുന്നു എന്ന് തെളിയിക്കുന്നതിന് അധികാരപ്പെട്ട ഉദ്യോഗസ്ഥന്‍ സാക്ഷ്യപ്പെടുത്തിയ ആധികാരികമായ രേഖകള്‍ ഹാജരാക്കേണ്ടതാണ്.ALSO READ: സംസ്ഥാനത്ത് വിവിധ വകുപ്പുകളിൽ ശമ്പള പരിഷ്കരണം; മലബാർ സിമൻ്റ്സിനും കെ.എസ്.എഫ്.ഇ.ക്കും ഉൾപ്പടെ അംഗീകാരംനിലവില്‍ ജോലി ചെയ്യുന്ന കാഷ്വല്‍ സ്വീപ്പര്‍മാര്‍ക്ക് അതത് ജില്ലകളില്‍ പാര്‍ട്ട് ടൈം സ്വീപ്പര്‍ തസ്തികകളില്‍ ഇനി മുതൽ വരുന്ന ഒഴിവിന്റെ 20% തസ്തികകളിലേയ്ക്ക് നിയമനം അനുവദിക്കാന്‍ കഴിയുമോ എന്ന വിഷയം ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പുമായി കൂടിയാലോചിച്ച് പ്രത്യേകം തീരുമാനമെടുക്കുന്നതിനും മന്ത്രിസഭാ യോ​ഗം തീരുമാനിച്ചു.ബ്രഹ്മോസിന് ഭൂമി പതിച്ചു നല്‍കുംതിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട താലൂക്കിൽ കള്ളിക്കാട് വില്ലേജിൽ 180 ഏക്കർ ഭൂമി ബ്രഹ്മോസ് എയിറോ സ്പേസ് ട്രിവാൻഡ്രം ലിമിറ്റഡിന് സൗജന്യമായി പതിച്ചു നൽകാനും മന്ത്രിസഭാ യോ​ഗം തീരുമാനിച്ചു. ഭൂമി അഡ്വാന്‍സ് മിസൈല്‍ & അതര്‍ സ്ട്രാറ്റജിക്ക് യൂണിറ്റ് നിര്‍മ്മിക്കുന്നതിനും അതിനോടനുബന്ധമായ പ്രവര്‍ത്തനങ്ങള്‍ക്കും മാത്രമേ ഉപയോഗിക്കാവൂ.ട്രീസ ജോളിക്ക് ചരക്കുസേവന നികുതി വകുപ്പിൽ ജോലി നല്‍കും2022 ലെ 22-ാമത് കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്കുവേണ്ടി രണ്ട് മെഡലുകൾ നേടിയ കുമാരി ട്രീസ ജോളിക്ക്, സംസ്ഥാന ചരക്കുസേവന നികുതി വകുപ്പിൽ സൂപ്പർന്യൂമററി തസ്തിക സൃഷ്ടിച്ച് ജോലി നല്‍കാൻ മന്ത്രിസഭാ യോ​ഗത്തിൽ തീരുമാനമായി.The post കാഷ്വൽ/താല്ക്കാലിക സ്വീപ്പർമാരുടെ സ്ഥിരപ്പെടുത്തല്‍; പുതുക്കിയ മാർഗനിർദ്ദേശങ്ങൾ അംഗീകരിച്ചു appeared first on Kairali News | Kairali News Live.