ആരാധകരുടെ പ്രിയപ്പെട്ട താരങ്ങളാണ് ടോം ഹോളണ്ടും സെൻഡയയും. വളരെ കാലമായി ഹോളിവുഡ് താരങ്ങളായ ഇരുവരും തമ്മിൽ പ്രണയം ആണെന്ന് വാർത്തകൾ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ഇരുവരുടെയും വിവാഹം രഹസ്യമായി നടന്നതായി ആണ് വാർത്തകൾ പുറത്തുവരുന്നത്. സെലിബ്രിറ്റി സ്‌റ്റൈലിസ്റ്റ് ലോ റോച്ച് നടത്തിയ ചില പരാമർശങ്ങളാണ് ഈ അഭ്യൂഹങ്ങൾക്ക് വീണ്ടും ആക്കം കൂട്ടിയത്.2026-ലെ ആക്ടർ അവാർഡ് റെഡ് കാർപെറ്റിൽ വെച്ച് നടത്തിയ അഭിമുഖത്തിലാണ് സെൻഡയയുടെ അടുത്ത സുഹൃത്ത് കൂടിയായ ലോ റോച്ച് ഈ സൂചന നൽകിയത്. താരജോഡികളുടെ വിവാഹത്തെക്കുറിച്ച് ചോദിച്ചപ്പോൾ, “വിവാഹം ഇതിനകം കഴിഞ്ഞു” എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. “നിങ്ങൾക്ക് അത് നഷ്ടമായി” എന്ന് അദ്ദേഹം തമാശയായി പറയുകയും, വാർത്ത സത്യമാണോ എന്ന് വീണ്ടും ചോദിച്ചപ്പോൾ അത് ശരിയാണെന്ന് ചിരിച്ചുകൊണ്ട് സ്ഥിരീകരിക്കുകയും ചെയ്തു.സ്പൈഡർമാൻ ചിത്രങ്ങളിലൂടെ ഒന്നിച്ച ടോം ഹോളണ്ടും സെൻഡയയും 2021-ലാണ് തങ്ങളുടെ പ്രണയം പരസ്യമാക്കിയത്. 2025-ലെ ഗോൾഡൻ ഗ്ലോബ് പുരസ്‌കാര ചടങ്ങിന് പിന്നാലെ ഇരുവരും വിവാഹനിശ്ചയം നടത്തിയതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. 2025 സെപ്റ്റംബറിൽ ഒരു അഭിമുഖത്തിനിടെ സെൻഡയയെ തന്റെ “ഫിനാൻസി” എന്ന് ടോം ഹോളണ്ട് വിശേഷിപ്പിക്കുകയും ചെയ്തിരുന്നു.ALSO READ: ‘മമ്മൂട്ടിയുടെ ആ വരവ് ക്യാമ്പിന്റെ മൂഡ് തന്നെ മാറ്റി’; കൈരളി ന്യൂസിന്റെ പബ്ലിക്ക് ഓഡിറ്റിൽ 2018-ലെ പ്രളയകാലം ഓർത്തെടുത്ത് മന്ത്രി സജി ചെറിയാൻവിവാഹ വാർത്തകൾക്കിടയിലും ഇരുവരും തങ്ങളുടെ കരിയറിലെ തിരക്കുകളിലാണ്. റോബർട്ട് പാറ്റിൻസണിനൊപ്പം ‘ദി ഡ്രാമ’ എന്ന ചിത്രത്തിലാണ് സെൻഡയ അടുത്തതായി അഭിനയിക്കുന്നത്. ക്രിസ്റ്റഫർ നോളന്റെ വരാനിരിക്കുന്ന ചിത്രമായ ‘ദി ഒഡീസി’യിലാണ് ടോം ഹോളണ്ട് വേഷമിടുന്നത്. ഈ ചിത്രത്തിൽ സെൻഡയയും ഭാഗമാണെന്ന പ്രത്യേകതയുമുണ്ട്.അതേസമയം, വിവാഹ വാർത്തകളോട് താരങ്ങളോ അവരുടെ പ്രതിനിധികളോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. വളരെ സ്വകാര്യമായി കാര്യങ്ങൾ കൊണ്ടുപോകാൻ ആഗ്രഹിക്കുന്നവരാണ് ഈ താരജോഡികൾ എന്നതിനാൽ ആരാധകർ ഇപ്പോഴും ഔദ്യോഗിക സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണ്.The post സ്പൈഡർമാൻ ജോഡികൾ രഹസ്യമായി വിവാഹിതരായി ? ‘നിങ്ങൾക്കത് മിസായെന്ന്’ സെലിബ്രിറ്റി സ്‌റ്റൈലിസ്റ്റ് appeared first on Kairali News | Kairali News Live.