സി പി ഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. സിപിഐ സംസ്ഥാന നിർവാഹക സമിതി യോഗവും ഇന്ന് തിരുവനന്തപുരത്ത് ചേരും. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തീരുമാനങ്ങളാവും പ്രധാനമായും സംസ്ഥാന സെക്രട്ടറിയേറ്റിൽ ചർച്ചയാവുക.Also read: കേരളത്തിന്റെ ആരോഗ്യമേഖലയെ സ്വകാര്യ മേഖലയ്ക്ക് അടിയറവ് വെയ്ക്കില്ല; നുണപ്രചാരണങ്ങളെ ജനങ്ങൾ തള്ളിക്കളയുമെന്ന് മന്ത്രി വീണ ജോർജ്ജ്സ്ഥാനാർഥി നിർണയം ഉൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ചയാകും. ഈയാഴ്ചയോടുകൂടി സ്ഥാനാർത്ഥി നിർണയം പൂർത്തിയാക്കുമെന്ന് നേരത്തെ സിപിഐഎം വ്യക്തമാക്കിയിരുന്നു. സി പി ഐയും സ്ഥാനാർത്ഥി നിർണയ ചർച്ചകളിലേക്ക് നേരത്തെ തന്നെ കടന്നിരുന്നു. ഇന്ന് അതിന്റെ പുനർ ചർച്ചകൾ യോഗത്തിൽ ഉണ്ടാകും.Also read: ഗൾഫ് പ്രതിസന്ധി: പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കാൻ ലോക കേരള സഭാംഗങ്ങളുടെ ഇടപെടൽ; ജാഗ്രത പാലിക്കാൻ നിർദ്ദേശംനിരവധിയായ വസ്തുത വിരുദ്ധ മാധ്യമ വാർത്തകളാണ് കഴിഞ്ഞ ദിവസങ്ങളിലെല്ലാം സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് പ്രചരിച്ച് കൊണ്ടിരിക്കുന്നത്. സിപിഐഎം അതിനോടെല്ലാം കൃത്യമായ നിലപാട് അറിയിക്കുകയും ചെയ്തിരുന്നു. നേതാക്കളുൾപ്പെടെ വിഷയത്തിൽ പ്രതികരിക്കുകയും ചെയ്തിരുന്നു.The post സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും appeared first on Kairali News | Kairali News Live.