ഗൾഫ് പ്രതിസന്ധി: പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കാൻ ലോക കേരള സഭാംഗങ്ങളുടെ ഇടപെടൽ; ജാഗ്രത പാലിക്കാൻ നിർദ്ദേശം

Wait 5 sec.

സാമ്രാജ്യത്വ ശക്തികളുടെ ഇടപെടൽ മൂലം ഗൾഫ് മേഖലയിൽ ഉടലെടുത്തിരിക്കുന്ന ഗുരുതരമായ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ, പ്രവാസി സമൂഹത്തിന്റെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കാൻ ലോക കേരള സഭാംഗങ്ങളുമായി ഉന്നതതല സംവാദം നടത്തിയെന്ന് മുഖ്യമന്ത്രി. നിലവിലെ സാഹചര്യം കേരളത്തിലും വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. മാധ്യമങ്ങൾ വഴി അനാവശ്യമായ ഭീതി പടരുന്നതിൽ ലോക കേരള സഭാംഗങ്ങൾ ആശങ്ക രേഖപ്പെടുത്തിയെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു. പ്രവാസികളുടെ യാത്രാസൗകര്യവും സുരക്ഷയും ഉറപ്പാക്കാൻ കേന്ദ്ര സർക്കാരിന്റെ അടിയന്തര ഇടപെടൽ അഭ്യർത്ഥിച്ച് കത്തെഴുതുന്ന കാര്യം പരിഗണനയിലാണെന്നും യോഗത്തിൽ അറിയിച്ചിട്ടുണ്ട്.Also read: “മോ​ദിയും നെതന്യാഹുവും ഇരട്ടപെറ്റ സഹോദരങ്ങൾ, കേന്ദ്രത്തിന്റെ മൗനം രാജ്യത്തിന് അപമാനം”: മുഖ്യമന്ത്രി പിണറായി വിജയൻഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപംസാമ്രാജ്യത്വ ശക്തികളുടെ ആക്രമണം മൂലം ഗൾഫ് നാടുകളിൽ വലിയ പ്രതിസന്ധി ഉടലെടുത്തിരിക്കുകയാണ്. ഈ പശ്ചാത്തലത്തിൽ ലോകകേരളസഭ അംഗങ്ങളുമായി സംവദിച്ചു. ഇപ്പോൾ രൂപപ്പെട്ടിരിക്കുന്ന ആശങ്ക വലിയ പ്രവാസി സമൂഹമുള്ള നമ്മുടെ നാട്ടിലും പ്രതിഫലിക്കും. ട്രാൻസിറ്റ് വിസയിൽ നിൽക്കുന്നവർ, ആക്രമണ ഭീതിമൂലം അടിയന്തരമായി സഞ്ചരിക്കാൻ കഴിയാത്ത വരുന്നവർ, രോഗികൾ, മരുന്ന് ആവശ്യമുള്ളവർ തുടങ്ങിയവർക്ക് ലോക കേരള സഭാംഗങ്ങൾ പിന്തുണ നൽകേണ്ടതുണ്ട്.അതാതിടങ്ങളിലെ ഭരണകൂടം നൽകുന്ന മുൻകരുതലുകൾ കർശനമായി പാലിക്കണമെന്നും ഇന്ത്യൻ എംബസിയുമായി നിരന്തരം ബന്ധം പുലർത്തണമെന്നും യോഗത്തിൽ വ്യക്തമാക്കി. കൃത്യമായ വിവരങ്ങൾക്കായി ഗൾഫ് മേഖലയിലെ ഔദ്യോഗിക സംവിധാനങ്ങളെ മാത്രമേ ആശ്രയിക്കാൻ പാടുള്ളൂ. അടിസ്ഥാനരഹിതമായ വാർത്തകളോ കിംവദന്തികളോ ആരും വിശ്വസിക്കരുതെന്നും കൂട്ടി ചേർത്തു. ആശങ്കയുണർത്തുന്ന രീതിയിൽ പ്രവർത്തിക്കാതിരിക്കാനും ശ്രദ്ധിക്കണം.Also read: കള്ളപ്രചാരണം ആരോടാ പ്രതിപക്ഷമേ ? വയനാട് ദുരന്ത ഫണ്ട് വിനിയോഗം: നിങ്ങൾക്കുള്ള മറുപടി കൃത്യമായി വെബ്സൈറ്റിൽ ഉണ്ട്; എന്നിട്ടും…ഐക്യബോധവും ജാഗ്രതയുമാണ് നമുക്കാവശ്യം. പ്രവാസി സഹോദരങ്ങളുടെ ക്ഷേമത്തിനായി നല്ല നിലയിൽ ഇടപെടണം എന്നും ലോക കേരളസഭാംഗങ്ങളോട് അഭ്യർത്ഥിച്ചു. പ്രവാസികളുമായി ആശയവിനിമയം നടത്താനുള്ള ഹെൽപ്പ് ലൈൻ സംവിധാനം നോർക്ക ഒരുക്കിയിട്ടുണ്ട്. ഇത് കൂടാതെ ദില്ലി കേരളഹൗസിൽ കൺട്രോൾ റൂം ആരംഭിച്ചിട്ടുണ്ട്. ഇപ്പോൾ നടത്തുന്ന ഇടപെടലുകൾ കൂടുതൽ കാര്യക്ഷമമാക്കും. ഗൾഫ് രാജ്യങ്ങളിൽ നടക്കുന്ന SSLC – ഹയർ സെക്കൻഡറി പരീക്ഷയുടെ തീയതി മാറ്റിയിട്ടുണ്ട്.ഗൾഫ് മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാ പ്രവാസിസംഘടനകളും യുദ്ധത്തിൻ്റെ പശ്ചാത്തലത്തിൽ ഐക്യമനോഭാവത്തോടെ ഇടപെടണം. ഗൾഫിലെ സാഹചര്യത്തെ പറ്റി ചില മാധ്യമങ്ങൾ ആശങ്ക പരത്തുന്ന വാർത്തകൾ നൽകുകയാണെന്ന് ചില ലോക കേരള സഭാ അംഗങ്ങൾ പരാതിപ്പെട്ടു. ഇതുമൂലം ബന്ധുക്കൾക്ക് വലിയ ആശങ്കകൾ ഉണ്ടാവുന്ന പശ്ചാത്തലത്തിൽ ഇടപെടണമെന്നും അവർ ആവശ്യപ്പെട്ടു. പ്രവാസി മലയാളികളുടെ സുരക്ഷ ഉറപ്പാക്കണമെന്നും, യാത്രാ സൗകര്യം അടക്കമുള്ള മറ്റിതര വിഷയങ്ങളിൽ കേന്ദ്ര സർക്കാരിൻ്റെ ഇടപെടൽ അഭ്യർത്ഥിച്ച് കത്തെഴുതുന്ന കാര്യം പരിഗണിക്കാം എന്നും യോഗത്തെ അറിയിച്ചു.The post ഗൾഫ് പ്രതിസന്ധി: പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കാൻ ലോക കേരള സഭാംഗങ്ങളുടെ ഇടപെടൽ; ജാഗ്രത പാലിക്കാൻ നിർദ്ദേശം appeared first on Kairali News | Kairali News Live.