ന്യൂഡല്‍ഹി | മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷസാഹചര്യം ഇന്ത്യയുടെ വ്യാപാരത്തെ ബാധിക്കുമോ എന്ന ആശങ്കകള്‍ക്കിടയില്‍, സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ മന്ത്രാലയ സമിതി രൂപീകരിച്ചു. പശ്ചിമേഷ്യയിലെ സംഭവവികാസങ്ങള്‍ വിലയിരുത്താന്‍ ഈ സമിതി എല്ലാ ദിവസവും യോഗം ചേരുമെന്ന് കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍ അറിയിച്ചു.സാമ്പത്തിക, വിദേശകാര്യ, ഷിപ്പിംഗ്, പെട്രോളിയം മന്ത്രാലയങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരാണ് സമിതിയിലെ അംഗങ്ങള്‍.ഇറാനുനേരെയുള്ള അമേരിക്കയുടെയും ഇസ്‌റാഈലിന്റേയും സംയുക്ത ആക്രമണങ്ങള്‍ ഇന്ത്യയുടെ കയറ്റുമതിയെയും ഇറക്കുമതിയെയും ബാധിച്ചേക്കാമെന്ന് കയറ്റുമതിക്കാര്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു.ഷിപ്പിംഗ്, ലോജിസ്റ്റിക്‌സ്, കയറ്റുമതി, അത്യാവശ്യ ഇറക്കുമതികള്‍ എന്നിവയിലുണ്ടാകാന്‍ സാധ്യതയുള്ള പ്രത്യാഘാതങ്ങള്‍ മുന്‍കൂട്ടി കണ്ട് ആവശ്യമായ നടപടികള്‍ ഏകോപിപ്പിക്കുക എന്നതാണ് സമിതിയുടെ പ്രധാന ലക്ഷ്യം.ബജറ്റിന് ശേഷമുള്ള വെബിനാറില്‍ സംസാരിക്കവെ, വിവിധ മന്ത്രാലയങ്ങള്‍ ഇതിനോടകം തന്നെ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും പീയുഷ് ഗോയല്‍ വ്യക്തമാക്കി.പശ്ചിമേഷ്യന്‍ പ്രതിസന്ധി ഇന്ത്യന്‍ വ്യാപാരത്തെ എത്രത്തോളം കുറഞ്ഞ രീതിയില്‍ മാത്രം ബാധിക്കുമെന്ന് ഉറപ്പാക്കാന്‍ ഞങ്ങള്‍ പരിശ്രമിക്കും. ഇതിനായി വ്യാപാരികളുടെ നിര്‍ദ്ദേശങ്ങളും തേടുന്നുണ്ടെന്നും പിയൂഷ് ഗോയല്‍ പറഞ്ഞുToday, a consultation meeting was held with all stakeholder Ministries, key logistics and trade facilitation partners to review the emerging geopolitical situation and its potential impact on India’s Exports and Imports.The Modi Government’s readiness to facilitate trade…— Piyush Goyal (@PiyushGoyal) March 3, 2026 രാജ്യത്തിന്റെ വ്യാപാര, ഊര്‍ജ്ജ വിതരണ ശൃംഘല സംഘര്‍ഷ മേഖലയിലൂടെ കടന്നുപോകുന്നുണ്ട്. തടസ്സമുണ്ടായാല്‍ അത് ഇന്ത്യന്‍ സമ്പദ് വ്യവസ്തയ്ക്ക് ഗുരുതരമായ ആഘാതങ്ങള്‍ ഉണ്ടാക്കും. അതേമയം ഹൃസ്വകാല പ്രതിസന്ധിയെ മറികടക്കാനുള്ള ശേഖരം ഉള്ളതിനാല്‍ നിലവില്‍ എണ്ണവില വര്‍ധിപ്പിക്കേണ്ട ആവശ്യമില്ലെന്നാണ് പെട്രോളിയം മന്ത്രാലയം വ്യക്തമാക്കിയത്.