ക്യൂബ്സ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിക്കുന്ന ബ്രഹ്മാണ്ഡ ആക്ഷൻ ത്രില്ലർ ചിത്രമായ കാട്ടാളൻ റിലീസിന് ഒരുങ്ങുകയാണ്. ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള സിനിമയുടെ ബി.ടി.എസ് ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ്. ദി ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയുടെ യൂട്യൂബ് പേജിലൂടെയാണ് ബി.ടി.എസ് പുറത്തുവിട്ടിരിക്കുന്നത്. സിനിമയുടെ സംവിധായകൻ പോൾ ജോർജ്, ആക്ഷൻ കൊറിയോഗ്രാഫർ കെച്ച കെംബാക്ഡി, നടൻ ജഗദീഷ് തുടങ്ങിയവർ സിനിമയുടെ വിശേഷങ്ങളും പങ്കുവെച്ചു.കാട്ടാളൻ എന്ന സിനിമയിലെ തന്റെ കഥാപാത്രത്തിന് നെഗറ്റീവ് ഷേഡുകൾ ഉണ്ടെങ്കിലും ഒരു വില്ലൻ എന്ന് ഒരിക്കലും ഈ കഥാപാത്രത്തെ വിളിക്കില്ലെന്ന് ജഗദീഷ് പറഞ്ഞു. ‘ഇമോഷണൽ വോൾക്കാനോ’ എന്നാണ് സിനിമയിലെ കഥാപാത്രത്തെ നടൻ വിശേഷിപ്പിച്ചത്. അതിനൊപ്പം മൈ ഡിയർ കുട്ടിച്ചാത്തൻ മുതലുള്ള തന്റെ സിനിമാ ഓർമ്മകളും നടൻ പങ്കുവെച്ചു.സി.ജി.ഐ ഉപയോഗിക്കാതെ യഥാർത്ഥ ആനകൾക്കൊപ്പം ആക്ഷൻ സീക്വൻസുകൾ ചിത്രീകരിക്കാനുള്ള തീരുമാനത്തെക്കുറിച്ചും അതിന്റെ വെല്ലുവിളികളെക്കുറിച്ചും പോൾ ജോർജ് സംസാരിച്ചു. സിനിമയ്ക്ക് സി.ജി.ഐ വേണ്ട എന്ന തീരുമാനത്തിന് പിന്നിലെ ധൈര്യം സിനിമയുടെ നിർമ്മാതാവ് ഷെരീഫ് മുഹമ്മദിന്റേതായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. വി.എഫ്.എക്‌സ് ഉപയോഗിക്കേണ്ടതില്ലെന്ന് അദ്ദേഹം തുടക്കം മുതലേ വ്യക്തമാക്കിയിരുന്നു. തായ്‌ലൻഡിൽ ഈ രംഗങ്ങൾ ചിത്രീകരിക്കാനുള്ള ആശയവും കെച്ച കെംബാക്ഡി ഉൾപ്പെടെയുള്ള ഇന്റർനാഷണൽ ടീമിനെ സിനിമയുടെ ഭാഗമാക്കാനുള്ള ആശയവും നിർമ്മാതാവ് ഷെരീഫ് മുഹമ്മദിന്റേതായിരുന്നു എന്നും സംവിധായകൻ പറഞ്ഞു.മെയ് മാസത്തിലാണ് ബ്രഹ്മാണ്ഡ റിലീസുകളിൽ ഒന്നായി കാട്ടാളൻ തിയറ്ററുകളിൽ എത്തുക. ആന്റണി വർഗീസ്, തെലുങ്ക് താരം സുനിൽ, കബീർ ദുഹാൻ സിംഗ്, പുഷ്പ ഫെയിം തെലുങ്ക് താരം രാജ് തിരാണ്ടുസു, ബോളിവുഡ് താരം പാർഥ് തിവാരി, മലയാളത്തിൽ നിന്നും ജഗദീഷ്, സിദ്ദിഖ്, വ്ളോഗറും സിംഗറുമായ ഹനാൻഷാ, റാപ്പർ ബേബി ജീൻ, ഹിപ്സ്റ്റർ തുടങ്ങിയവരാണ് സിനിമയിലെ പ്രധാന വേഷങ്ങളിൽ എത്തുന്നത്.നവാഗതനായ പോൾ ജോർജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഓങ് ബാക്ക് സീരീസ് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര ആക്ഷൻ ത്രില്ലറുകൾക്ക് സംഘട്ടനം ഒരുക്കിയ ലോകപ്രശസ്തനായ കെച്ച കെംബാക്ഡിയുടെ നേതൃത്വത്തിലാണ് ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ ഒരുക്കിയത്. ‘ഓങ് ബാക്ക്’ സീരീസിലൂടെ വലിയ ശ്രദ്ധ നേടിയ “പോങ്” എന്ന ആനയും കാട്ടാളന്റെ ഭാഗമാണ്.കാന്താര, മഹാരാജ എന്നീ ബ്ലോക്ക്ബസ്റ്റർ തെന്നിന്ത്യൻ ചിത്രങ്ങളിലൂടെ തരംഗമായി മാറിയ കന്നഡ മ്യൂസിക് ഡയറക്ടർ ബി. അജെനീഷ് ലോക്നാഥ് ഒരുക്കിയ സംഗീതവും ടീസറിന്റെ ഹൈലൈറ്റുകളിൽ ഒന്നായി മാറുന്നുണ്ട്. അന്താരാഷ്ട്ര ചിത്രങ്ങളോട് കിടപിടിക്കുന്ന ദൃശ്യങ്ങളും ആക്ഷനും സംഗീതവുമായി ഒരു പക്കാ മാസ്സ് ആക്ഷൻ ത്രില്ലറായാണ് ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തുന്നത്.എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – ജുമാന ഷെരീഫ്, ഛായാഗ്രഹണം – റെനഡിവേ, അഡീഷണൽ ഛായാഗ്രഹണം – ചന്ദ്രു സെൽവരാജ്, സംഗീതം – ബി. അജെനീഷ് ലോക്നാഥ്, എഡിറ്റിംഗ് – ഷമീർ മുഹമ്മദ്, സംഘട്ടനം – കെച്ച കെംബാക്ഡി, ആക്ഷൻ സന്തോഷ്, പ്രൊഡക്ഷൻ ഡിസൈൻ – സുനിൽ ദാസ്, ക്രിയേറ്റീവ് പ്രൊഡ്യൂസർ – ഡിപിൽ ദേവ്, പ്രൊഡക്ഷൻ കൺട്രോളർ – ദീപക് പരമേശ്വരൻ, ഓഡിയോഗ്രഫി – രാജകൃഷ്ണൻ എം.ആർ., സൗണ്ട് ഡിസൈനർ – കിഷൻ, സപ്ത റെക്കോർഡ്സ്, വസ്ത്രാലങ്കാരം – ധന്യ ബാലകൃഷ്ണൻ, മേക്കപ്പ് – റോണക്സ് സേവ്യർ.വരികൾ – സുഹൈൽ കോയ, സ്റ്റിൽ ഫോട്ടോഗ്രാഫർ – അമൽ സി. സദർ, നൃത്തസംവിധാനം – ഷെരീഫ്, വി.എഫ്.എക്‌സ് – 3 ഡോർസ്, ഓവർസീസ് ഡിസ്ട്രിബ്യൂഷൻ പാർട്ണർ – ഫാർസ് ഫിലിംസ്, പി.ആർ ആൻഡ് മാർക്കറ്റിംഗ് – വൈശാഖ് സി. വടക്കേവീട്, ജിനു അനിൽകുമാർ, മലയാളം പി.ആർ.ഒ – ആതിര ദിൽജിത്, ഹിന്ദി മാർക്കറ്റിംഗ് – മാക്സ് മാർക്കറ്റിംഗ് ലിമിറ്റഡ്, തമിഴ് പി.ആർ.ഒ – സതീഷ് എസ് 2 ഇ, ശ്രീ വെങ്കടേഷ് പി, തമിഴ് ഡിജിറ്റൽ മാർക്കറ്റിംഗ് – ആകാശ്, തെലുങ്ക് പി.ആർ.ഒ – വംശി ശേഖർ, തെലുങ്ക് ഡിജിറ്റൽ മാർക്കറ്റിംഗ് – ഹാഷ്ടാഗ് മീഡിയ, ദിലീപ്, കന്നഡ പി.ആർ.ഒ – ശ്രേയ ഉഞ്ചലി, ടൈറ്റിൽ ഡിസൈൻ – ഐഡന്റ് ലാബ്സ്, പബ്ലിസിറ്റി ഡിസൈൻ – യെല്ലോ ടൂത്സ്.