കൊല്ലം|സിപിഎം നേതാവ് ആര്‍ സഹദേവന്‍ (76) അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. വൃക്കരോഗത്തിന് ചികിത്സയിലായിരുന്നു അദ്ദേഹം. സിപിഎം കൊല്ലം മുന്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗവും ദീര്‍ഘകാലം കൊട്ടാരക്കര ഏരിയ കമ്മിറ്റി സെക്രട്ടറിയുമായിരുന്നു. കശുവണ്ടി തൊഴിലാളി കേന്ദ്രത്തിന്റെ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്നു.അഞ്ചല്‍ സെന്റ് ജോണ്‍സ് കോളജ് പഠനകാലത്ത് എസ്എഫ്ഐയിലൂടെയാണ് സഹദേവന്‍ പൊതുപ്രവര്‍ത്തന രംഗത്തേക്കെത്തിയത്. കേരള സോഷ്യലിസ്റ്റ് യൂത്ത് ഫെഡറേഷന്റെ (കെഎസ്വൈഎഫ്) കൊട്ടാരക്കര താലൂക്കിലെ പ്രവര്‍ത്തകനായിരുന്നു. കര്‍ഷക തൊഴിലാളി യൂണിയന്റെ കൊട്ടാരക്കര ഏരിയ കമ്മിറ്റി സെക്രട്ടറിയായിരുന്നു. സിപിഎം വെട്ടിക്കവല ഉമ്മന്നൂര്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായും പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടേറിയറ്റ് അംഗമായും ദീര്‍ഘകാലം പ്രവര്‍ത്തിച്ചിട്ടുണ്ട്.