നരേന്ദ്ര മോദിയുടെ ഗുജറാത്ത് മോഡൽ പ്രഹസനം മാത്രമാണെന്ന് എത്രയോവട്ടം തെളിഞ്ഞതാണ്. അതിന്റെ ഏറ്റവും ഒടുവിലത്തെ തെളിവുകൾ കൂടി പുറത്തുവന്നിരിക്കുന്നു. ഗുജറാത്തിലെ ഗ്രാമീണ വിദ്യാഭ്യാസ മേഖല കടുത്ത പ്രതിസന്ധിയിലാണെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. വെറും രണ്ട് വർഷത്തിനിടെ 75 സർക്കാർ സ്കൂളുകളാണ് മോദിയുടെ ഗുജറാത്തിൽ അടച്ചുപൂട്ടിയത്.ഗുജറാത്തിലെ വിദ്യാഭ്യാസ മേഖലയിൽ ആശങ്കകളും നിലനിൽക്കുന്നുവെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ സംസ്ഥാനത്ത് 75 സർക്കാർ പ്രൈമറി സ്കൂളുകൾ അടച്ചുപൂട്ടിയതായി ഗുജറാത്ത് സർക്കാർ തന്നെ നിയമസഭയിൽ സമ്മതിച്ചുകഴിഞ്ഞു. വിദ്യാർത്ഥികളുടെ എണ്ണത്തിൽ ഉണ്ടായ ഗണ്യമായ കുറവും പല സ്കൂളുകളിലും പ്രവേശനം തീരെ ഇല്ലാത്തതുമാണ് (Zero enrolment) സ്കൂളുകൾ അടച്ചുപൂട്ടാൻ കാരണം. കേരളത്തിൽ സർക്കാർ സ്കൂളുകളിലേക്ക് കുട്ടികളുടെ ഒഴുക്ക് ശക്തമാകുന്നതിനിടെയാണ് ഗുജറാത്തിൽ കുട്ടികളില്ലാത്തതിനാൽ സ്കൂളുകൾ അടച്ചുപൂട്ടുന്നത്.ALSO READ: ആശുപത്രികളെയും സ്കൂളുകളെയും വിടാതെ യുഎസും ഇസ്രയേലും: അന്താരാഷ്ട്ര നടപടി ആവശ്യപ്പെട്ട് ഇറാൻനിലവിലുള്ള 2,674 സർക്കാർ സ്കൂളുകൾ ഷിഫ്റ്റ് സമ്പ്രദായത്തിലാണ് പ്രവർത്തിക്കുന്നത് എന്ന വിവരവും സർക്കാർ പുറത്തുവിട്ടിട്ടുണ്ട്. പഴയ കെട്ടിടങ്ങൾ പൊളിച്ചുനീക്കുന്നതും പുതിയവയുടെ നിർമ്മാണവുമാണ് ബന്ധപ്പെട്ടാണ് ഷിഫ്റ്റ് സമ്പ്രദായം ഏർപ്പെടുത്തിയതെന്നാണ് വിശദീകരണം. സംസ്ഥാനത്തെ സ്കൂൾ കൊഴിഞ്ഞുപോക്ക് നിരക്കിലും വലിയ പ്രാദേശിക വ്യത്യാസങ്ങൾ പ്രകടമാണ്. 15 ജില്ലകളിൽ നിന്നുള്ള കണക്കുകൾ പ്രകാരം ഗ്രാമീണ, ഗോത്രവർഗ്ഗ മേഖലകളിലാണ് കൊഴിഞ്ഞുപോക്ക് ഏറ്റവും കൂടുതൽ രേഖപ്പെടുത്തിയത്.ദാഹോദ് ജില്ലയിലെ ഖാൻപൂർ താലൂക്കിൽ പെൺകുട്ടികളുടെ കൊഴിഞ്ഞുപോക്ക് 12.21 ശതമാനവും ആൺകുട്ടികളുടേത് 10.09 ശതമാനവുമാണ്. ഛോട്ടാ ഉദയ്പൂരിലെ കവന്ത് താലൂക്കിലും സബർ കാന്തയിലെ പോഷിന താലൂക്കിലും കൊഴിഞ്ഞുപോക്ക് നിരക്ക് ആശങ്കാജനകമായി തുടരുന്നു. അധ്യാപകരുടെ കുറവും മറ്റൊരു പ്രധാന വെല്ലുവിളിയാണ്.ALSO READ: അബുദാബിയിൽ നിന്നുള്ള ആദ്യ ഫ്ലൈറ്റ് കൊച്ചിയിൽ എത്തി1,606 സർക്കാർ പ്രൈമറി സ്കൂളുകൾ വെറും ഒരു അധ്യാപകൻ മാത്രമായാണ് പ്രവർത്തിക്കുന്നതെന്ന് 2023 ഡിസംബറിലെ കണക്കകൾ പറയുന്നു. 2022ൽ 700 മാത്രമായിരുന്നു ഇത്തരത്തിലുള്ള സ്കൂളുകൾ എന്നതും ഓർക്കണം. ഒന്നാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെയുള്ള കുട്ടികളെ പഠിപ്പിക്കാൻ ഒരാൾ മാത്രം. ഇത് വിദ്യാഭ്യാസ നിലവാരത്തെ ബാധിക്കുകയും കൂടുതൽ കുട്ടികൾ സ്കൂൾ ഉപേക്ഷിക്കുന്നതിലേക്ക് നയിക്കുകയും ചെയ്യുന്നുണ്ട്.The post ഇതാണോ മോദിയുടെ ഗുജറാത്ത് മോഡൽ? രണ്ട് വർഷത്തിനിടെ അടച്ചുപൂട്ടിയത് 75 സർക്കാർ സ്കൂളുകൾ, അധ്യാപകരുമില്ല appeared first on Kairali News | Kairali News Live.