നിർണായക മത്സരത്തിൽ മികവ് തെളിയിച്ച സഞ്ജു വിമർശകർക്ക് ശക്തമായ മറുപടിയാണ് നൽകിയതെന്ന് മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലി. “അവൻ വളരെ മികച്ച കളിക്കാരനാണ്. നൂറ് ശതമാനം ഇന്ത്യയുടെ വൈറ്റ്-ബോൾ ടീമിൽ സ്ഥിരമായി കളിക്കേണ്ട താരമാണ് ,” ഗാംഗുലി പറഞ്ഞു. നിർണായക മത്സരത്തിൽ 97 നേടിയത് സഞ്ജുവിന്റെ നിലവാരം തെളിയിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കഴിഞ്ഞ ചില മാസങ്ങളിൽ സഞ്ജുവിന്റെ സ്ഥിരതയെ ചോദ്യം ചെയ്തും, “ശുഭ്മാൻ ഗിൽ എന്തുകൊണ്ട് ടീമിൽ ഇല്ല?” എന്നതുപോലുള്ള തലക്കെട്ടുകൾ ഉയർന്നതും ഗാംഗുലി ഓർമ്മിപ്പിച്ചു. ഇന്ത്യ ഇനി സെമിഫൈനലിൽ ഇംഗ്ലണ്ടിനെ നേരിടും. തുടർച്ചയായ മൂന്നാം ടി20 ലോകകപ്പിലും ഈ ഘട്ടത്തിൽ ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലാണ് ഏറ്റുമുട്ടൽ. നിർണായക പോരാട്ടത്തിൽ സഞ്ജുവിന്റെ ഫോമിന് ഇന്ത്യ വലിയ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.Also Read: സഞ്ജുവിനെതിരെ ഐസിസി നീക്കം! സെമിഫൈനലിന് മുമ്പ് ഇന്ത്യക്ക് വലിയ തിരിച്ചടി?നേരത്തെ വെസ്റ്റ് ഇൻഡീസിനെതിരെ നടന്ന നിർണായക പോരാട്ടത്തിൽ പുറത്താകാതെ 97 റൺസ് നേടിയ സഞ്ജു, ഇന്ത്യയെ ലോകകപ്പിന്റെ സെമിഫൈനലിലേക്ക് നയിച്ചത്. 196 റൺസിന്റെ കടുത്ത ലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് തുടക്കത്തിൽ വിക്കറ്റുകൾ നഷ്ടമായിരുന്നുവെങ്കിലും, സഞ്ജുവിന്റെ ശാന്തവും ആക്രമണാത്മകവുമായ ഇന്നിംഗ്സ് മത്സരത്തിന്റെ ഗതി മാറ്റി. നാല് പന്ത് ബാക്കി നിൽക്കെ ഇന്ത്യ വിജയം സ്വന്തമാക്കി.The post സഞ്ജു വിമർശകർക്ക് ബാറ്റു കൊണ്ട് മറുപടി നൽകി; പ്രശംസയുമായി സൗരവ് ഗാംഗുലി appeared first on Kairali News | Kairali News Live.