വാഴപ്പഴം കഴിച്ചയുടനെ വെള്ളം കുടിക്കാൻ പാടില്ലേ? വസ്തുതയെന്ത്?

Wait 5 sec.

വാഴപ്പഴത്തിന്റെ ​ഗുണമേന്മകളെ കുറിച്ചെല്ലാം എല്ലാവർക്കും ധാരണയുണ്ടാകും. വിശപ്പുതോന്നുമ്പോൾ ഉടൻ വാഴപ്പഴവും വെള്ളവും കുടിച്ച് വയറുനിറയ്ക്കുന്ന ധാരാളം പേരുണ്ട്. എന്നാൽ ഇങ്ങനെ ചെയ്യുന്നത് നല്ലതാണോ? വാഴപ്പഴം കഴിച്ചയുടനെ വെള്ളം കുടിക്കാൻ പാടില്ലെന്ന് പറയുന്നതിൽ എന്തെങ്കിലും വസ്തുതയുണ്ടോ? നോക്കാം.ദഹനവുമായി ബന്ധപ്പെടുത്തിയാണ് ആരോഗ്യ വിദഗ്ധര്‍ ഇങ്ങനെ പറയാറ്. വാഴപ്പഴം കഴിച്ചയുടനെ വെള്ളം കുടിക്കുന്നത് ദഹനപ്രക്രിയയെ തടസപ്പെടുത്തിയേക്കാമെന്ന് ഇവർ മുന്നറിയിപ്പ് നൽകുന്നു. പൊതുവേ തണുപ്പുളള പഴമാണ് വാഴപ്പഴം. ഇത് കഴിച്ച് കഴിഞ്ഞ്, ആമാശയത്തിലെ ദഹനരസങ്ങള്‍ പഴത്തെ വിഘടിപ്പിക്കാന്‍ തുടങ്ങും. ഈ സമയത്ത് വെള്ളം കുടിച്ചാൽ, ദഹനരസങ്ങളെ അത് നേര്‍പ്പിക്കുകയും ദഹനത്തെ മന്ദഗതിയിലാക്കുകയും ചെയ്യും.ALSO READ: ‘ഫോണൊന്ന് കൊടുത്താൽ എന്റെ കുട്ടി അടങ്ങി ഇരുന്നോളും’; ഇങ്ങനെ വീമ്പ് പറയുന്ന മാതാപിതാക്കൾ ഇത് കൂടി കേട്ടോളൂ…ഇതോടെ പഴം ശരിയായി ദഹിക്കാതെയാകും. തുടർന്ന് വയറ് വീര്‍ക്കുകയും ദഹനക്കേട് പോലുള്ള അസ്വസ്ഥതകള്‍ ഉണ്ടാവുകയും ചെയ്യും. വാഴപ്പഴം കഴിച്ച ഉടനെ തണുത്ത വെള്ളം കുടിക്കുന്നത് ശരീരത്തിന്റെ ആന്തരിക സന്തുലിതാവസ്ഥയെ തടസ്സപ്പെടുത്തും. കൂടാതെ തൊണ്ടവേദന, ചുമ, ജലദോഷം പോലുളള ബുദ്ധിമുട്ടുകള്‍, കഫം എന്നിവ ഉണ്ടാവുമെന്നും പഴമക്കാർ പറയാറുണ്ട്.കൂടാതെ വാഴപ്പഴത്തിന്റെ നാരുകളില്‍ പ്രകൃതിദത്ത പഞ്ചസാര ധാരാളമായുണ്ട്. അതിനാൽ വാഴപ്പഴം കഴിച്ച ഉടനെ വെളളം കുടിക്കുന്നത് പഞ്ചസാരയുടെ ആഗിരണം വര്‍ധിപ്പിക്കുമെന്നും രക്തത്തിലെ ഗ്ലൂക്കോസിനെ താല്‍ക്കാലികമെങ്കിലും വര്‍ധിപ്പിക്കുമെന്നും ചില പഠനങ്ങൾ പറയുന്നുണ്ട്. വാഴപ്പഴം കഴിച്ചതിന് പിന്നാലെ വെളളം കുടിച്ചാൽ ആമാശയത്തിലെ ആസിഡിനെ ബാധിക്കും ഇത് ചിലരില്‍ ഗ്യാസുണ്ടാകാനും വയറിലെ അസ്വസ്ഥതയ്ക്കും കാരണമാകും, ഓക്കാനവും ഉണ്ടാകാൻ സാധ്യതയുണ്ട്.ALSO READ: അത്താ‍ഴത്തിന് ശേഷം ഗ്രീൻ ടീ കുടിക്കാൻ തയ്യാറാണോ? വലിയ മാറ്റങ്ങളുണ്ടാകും, വെറുതെ ട്രൈ ചെയ്യൂ…അതിനാൽ പഴങ്ങള്‍ കഴിച്ച് കുറഞ്ഞത് 20 മുതല്‍ 30 മിനിറ്റിന് ശേഷം വെള്ളം കുടിക്കുന്നതാണ് നല്ലതെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. വാഴപ്പഴം പോഷകസമ്യദ്ധമായ വിഭവമാണെന്നതിൽ തർക്കമില്ല, എന്നാൽ ഇവ കഴിക്കുന്നതിലുമുണ്ട് ചില കാര്യങ്ങൾ ശ്രദ്ധിക്കാൻ എന്ന് മാത്രം.The post വാഴപ്പഴം കഴിച്ചയുടനെ വെള്ളം കുടിക്കാൻ പാടില്ലേ? വസ്തുതയെന്ത്? appeared first on Kairali News | Kairali News Live.