കോഴിക്കോട് നിരവധി മയക്കുമരുന്ന് കേസുകളിലെ പ്രതിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Wait 5 sec.

കോഴിക്കോട്|കോഴിക്കോട് നിരവധി മയക്കുമരുന്ന് കേസുകളിലെ പ്രതിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊടുവള്ളിയിലാണ് കളരാന്തിരി കോളികെട്ടിക്കുന്നുമ്മല്‍ മഹേഷ് കുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 47 വയസ്സായിരുന്നു.വീട്ടില്‍ നിന്നും ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം ബെഡ് റൂമില്‍ നിന്ന് കണ്ടെത്തിയത്. മഹേഷ് കുമാര്‍ ഒറ്റയ്ക്കാണ് വീട്ടില്‍ താമസം.