മിഡിൽ ഈസ്റ്റ് യുദ്ധഭീഷണി ഇന്ത്യൻ വിപണിയെ കുലുക്കി. യു.എസ്–ഇസ്രയേൽ ആക്രമണത്തിന് പിന്നാലെ ഇറാൻ പ്രത്യാക്രമണം നടത്തിയതോടെ ആഗോള സാമ്പത്തിക വിപണികൾ തകർച്ചയിലേക്ക്. തുറമുഖ–ലോജിസ്റ്റിക് ഓഹരികൾക്ക് കനത്ത തിരിച്ചടി. മിഡിൽ ഈസ്റ്റിലെ യുദ്ധമേഘങ്ങൾ കനത്തതോടെ ഇന്ത്യൻ ഓഹരി വിപണിയും ശക്തമായ ഇടിവ് രേഖപ്പെടുത്തി.ഇറാനിലെ സൈനിക നടപടികളും പരമോന്നത നേതാവ് ആയത്തുള്ള ഖമനേയി കൊല്ലപ്പെട്ടെന്ന റിപ്പോർട്ടുകളും ആഗോള വിപണിയിൽ ഭീതിയുണ്ടാക്കി. സംഘർഷം വിപുലമായ പ്രാദേശിക യുദ്ധമായി മാറുമെന്ന ആശങ്കയാണ് നിക്ഷേപകരെ കൂടുതൽ സുരക്ഷിതമായ നീക്കങ്ങളിലേക്ക് നയിച്ചത്.Also read: സംഘർഷം സ്വർണവിലയിലോ? ഇന്ന് കുറഞ്ഞു, കൂടുന്നതിന് മുന്നേ വാങ്ങാം; അറിയാം ഇന്നത്തെ വിലഇന്ത്യൻ ലോജിസ്റ്റിക് ഓഹരികൾക്കാണ് വലിയ തിരിച്ചടിയായിത്. ഡെലിവറി 10 ശതമാനം വരെ ഇടിഞ്ഞപ്പോൾ ബ്ലൂ ഡേറ്റ് എക്സ്പ്രസ് ഏകദേശം 7 ശതമാനം നഷ്ടമാണ് രേഖപ്പെടുത്തിയത്. കണ്ടെയ്നർ കോർപറേഷൻ ഓഫ് ഇന്ത്യയും 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തി.വിപണി സൂചികകളും വലിയ സമ്മർദ്ദത്തിലായി. ബി എസ് ഇ സെൻസെസ് 1.22% ഇടിവാണ് രേഖപ്പെടുത്തിയത്. ക്രൂഡ് ഓയിൽ വില കുതിച്ചതും രൂപ ദുർബലമായതും ആശങ്ക വർധിപ്പിച്ചു.യുദ്ധമേഘങ്ങൾ നീങ്ങാതെ തുടരുകയാണെങ്കിൽ, ഇത് വിപണിയിലെ ഒരു താൽക്കാലിക ഇടിവല്ല, കൂടുതൽ ആഴത്തിലുള്ള സാമ്പത്തിക തകർച്ചയുടെ തുടക്കമാകാമെന്ന മുന്നറിയിപ്പിലാണ് വിദഗ്ധർ.The post ഇസ്രയേൽ – ഇറാൻ സംഘർഷം; ഇന്ത്യൻ വിപണി ഇടിവിൽ appeared first on Kairali News | Kairali News Live.