പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ പ്രവാസികള്‍ക്ക് അടിയന്തര സഹായവുമായി നോര്‍ക്ക. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ഡെസ്ക് സജ്ജം. നോര്‍ക്കയില്‍ ഇതുവരെ 567 കോളുകള്‍ ലഭിച്ചുവെന്നും ജനങ്ങള്‍ ഔദ്യോഗിക വിവരങ്ങള്‍ മാത്രം ആശ്രയിക്കണമെന്നും നോര്‍ക്ക വകുപ്പ് സെക്രട്ടറി അനുപമ ടിവി ഐഎഎസ് കൈരളി ന്യൂസിനോട് പറഞ്ഞു.പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ നടപടികള്‍ വിലയിരുത്തി പ്രവാസികള്‍ക്ക് അടിയന്തര സഹായം ഉറപ്പുവരുത്തുകയാണ് സര്‍ക്കാരും നോര്‍ക്കയും. നോര്‍ക്കയുടെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ഡെസ്ക് സജ്ജമാണ്. 24 മണിക്കൂറും നോര്‍ക്ക വകുപ്പ് സെക്രട്ടറി അനുപമ ടിവി ഐഎഎസിന്റെ നേതൃത്വത്തില്‍ കാര്യങ്ങള്‍ വിലയിരുത്തുന്നു.Also read: ഏതെങ്കിലും ഒരു ഭരണാധികാരിക്ക് വേണ്ടിയല്ല കമ്യൂണിസ്റ്റുകാരുടെ പോരാട്ടം, ലോക സമാധാനത്തിന് വേണ്ടിയെന്ന് എം സ്വരാജ്നോര്‍ക്ക വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍, സി ഇ ഒ അജിത്ത് കോളശ്ശേരി എന്നിവരും ഉന്നത ഉദ്യോഗസ്ഥരും അവലോകനയോഗങ്ങളിലുണ്ട്. ജനങ്ങള്‍ ഔദ്യോഗിക വിവരങ്ങള്‍ മാത്രം ആശ്രയിക്കണമെന്നും നോര്‍ക്ക വകുപ്പ് സെക്രട്ടറിഅനുപമ ടി വി ഐ എ എസ് പറഞ്ഞു.The post പശ്ചിമേഷ്യന് സംഘർഷം; പ്രവാസികള്ക്ക് അടിയന്തര സഹായവുമായി നോര്ക്ക appeared first on Kairali News | Kairali News Live.