ഇസ്രയേൽ- ഇറാൻ സംഘർഷം മൂലം സൗദി അറേബ്യയിലേക്ക് പുറപ്പെടേണ്ട ചരക്കുകപ്പൽ കൊല്ലത്ത് അടുപ്പിച്ചു. കൊല്ലം തുറമുഖത്ത് ഓഫ് ഷോർ സപ്ലെ വെസൽ കപ്പലാണ് അടുപ്പിച്ചത്. ഹോങ്കോങ്ങിൽ നിന്ന് സൗദി അറേബ്യയിലേക്ക് പോകുകയായിരുന്നു. തുറമുഖത്ത് നങ്കൂരലമിടുന്നതിനായി സഹായം അഭ്യർഥിക്കുകയായിരുന്നു.അതേസമയം, ലക്ഷ്യം കാണുന്നതുവരെ ഇറാനിനെതിരെയുള്ള സൈനിക നടപടി അവസാനിപ്പിക്കില്ലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ഇനിയും യു എസ് സൈനികർ കൊല്ലപ്പെടാമെന്ന് ട്രംപ് പറഞ്ഞു. നേരത്തെ യു എസ് സൈനികരിൽ മൂന്നു പേർ കൊല്ലപ്പെട്ടെന്ന് ട്രംപ് സ്ഥിരീകരിച്ചു.ALSO READ: അമേരിക്കൻ ജനത ആർക്കൊപ്പം? ഇറാനെതിരെ നടക്കുന്ന ആക്രമണത്തിൽ നടത്തിയ സർവേ നിരാശാജനകം മിഡിൽ ഈസ്റ്റിൽ യുദ്ധഭീഷണി നേരിടുന്നതിനിടെ ഇന്ത്യൻ വിപണിയിൽ വലിയ മാറ്റമാണുണ്ടായത്. യു എസ് – ഇസ്രയേൽ ആക്രമണത്തിന് പിന്നാലെ ഇറാൻ പ്രത്യാക്രമണം നടത്തിയതോടെ ആഗോള സാമ്പത്തിക വിപണികൾ തകർച്ചയിലേക്ക് കൂപ്പുകുത്തി. തുറമുഖ–ലോജിസ്റ്റിക് ഓഹരികൾ കനത്ത തിരിച്ചടി നേരിട്ടു. മിഡിൽ ഈസ്റ്റിലെ യുദ്ധമേഘങ്ങൾ കനത്തതോടെ ഇന്ത്യൻ ഓഹരി വിപണിയിലും ശക്തമായ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്.The post ഇസ്രയേൽ- ഇറാൻ സംഘർഷം; സൗദിയിലേക്ക് പോകേണ്ട ചരക്കുകപ്പൽ കൊല്ലത്ത് അടുപ്പിച്ചു appeared first on Kairali News | Kairali News Live.