പലരും പറയാറുള്ള ന്യായങ്ങളാണ് മറ്റെവിടെയോ അല്ലേ യുദ്ധം നടക്കുന്നത്, പ്രതിസന്ധികൾ ഉണ്ടാകുന്നത്, അതെങ്ങനെയാണ് ഇന്ത്യയെ ബാധിക്കുക. ഞങ്ങളെ ബാധിക്കാത്തിടത്തെളം കാലം അതിൽ ഇടപെടില്ലെന്നും മറ്റും. എന്നാൽ ലോകത്തെവിടെ എന്ത് നടന്നാലും അതെല്ലാം നമ്മളേയും ബാധിക്കുമെന്നതാണ് സത്യം. അതിൻ്റെ തെളിവുകളാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്. ഇറാൻ ഇസ്രയേൽ അമേരിക്ക സംഘർഷത്തിൻ്റെ അല ഇങ്ങ് ഇന്ത്യയിലും അടിച്ച് തുടങ്ങിയെന്ന് വേണം മനസിലാക്കാൻ. ഇന്ത്യയിലെ ബസ്മതി അരി വ്യാപരികളാണ് ഇതോടെ പ്രതിസന്ധിയിലായിരിക്കുന്നത്. ഇന്ത്യയുടെ ബസ്മതി അരി കയറ്റുമതിയുടെ പകുതിയും പശ്ചിമേഷ്യൻ രാജ്യങ്ങളായ സൗദി അറേബ്യ, ഇറാൻ, ഇറാഖ്, യുഎഇ, യമൻ എന്നിവിടങ്ങളിലേക്കാണ്. നിലവിലുള്ള ഓർഡറുകൾ റദ്ദാക്കപ്പെടുമോ പുതിയ ഓർഡറുകൾ ഇനി ലഭിക്കുമോ എന്നതടക്കമുള്ള ആശങ്കയാണ് ഇപ്പോൾ അലയടിക്കുന്നത്. ബസ്മതി അരി കയറ്റുമതിയിൽ ഇന്ത്യയാണ് ഒന്നാമത്.Also read: അമേരിക്കൻ ജനത ആർക്കൊപ്പം? ഇറാനെതിരെ നടക്കുന്ന ആക്രമണത്തിൽ നടത്തിയ സർവേ നിരാശാജനകം ആഗോള ഉത്പാദനത്തിന്റെ ഏകദേശം 70%വും ഇന്ത്യയിലാണ് നടക്കുന്നത്. 2024-25 വർഷക്കാലയളവിൽ ഏകദേശം 50,000 കോടിയുടെ ബസ്മതി അരിയാണ് ഇന്ത്യ കയറ്റുമതി ചെയ്തത്. ഇത് കൂടാതെ ഹോർമൂസ് കടലിടുക്ക് വഴിയാണ് ഇവിടങ്ങളിലേക്കുള്ള ചരക്കുകളുടെ യാത്ര. പ്രതിസന്ധികൾ രൂക്ഷമായാൽ ഹോർമൂസ് കടലിടുക്ക് അടക്കുന്നതിനിടയാക്കും. ഇതുണ്ടാക്കാൻ പോകുന്ന പ്രതിസന്ധികൾ ചെറുതായിരിക്കില്ല.The post ആ മഴ ഇന്ത്യയിൽ പെയ്യുമോ? ഇറാൻ- ഇസ്രയേൽ- യുഎസ് സംഘർഷത്തിൽ ഇന്ത്യൻ അരി വ്യാപാരവും പ്രതിസന്ധിയിലോ? appeared first on Kairali News | Kairali News Live.