‘സ്ലീപ്പ് ഡിവോ‍ഴ്സിന്’ ശേഷം ട്രെൻഡിങ്ങാകുന്ന ‘ആൽപൈൻ ഡിവോഴ്സ്’; പങ്കാളിയോട് നിങ്ങളും ചെയ്തിട്ടുണ്ടാകാം, എന്താണെന്ന് അറിയാം…

Wait 5 sec.

സ്ലീപ്പ് ഡിവോ‍ഴ്സ് എന്ന വാക്കിന് ശേഷം ഇപ്പോള്‍ ട്രെൻഡിങ്ങാകുന്ന മറ്റൊരു പദമാണ് ‘ആൽപൈൻ ഡിവോഴ്സ്’ എന്ന വാക്ക്. എന്നാൽ എത്ര പേർ ഇതിനെക്കുറിച്ച് അന്വേഷിച്ച് നോക്കിയിട്ടുണ്ട്. ഹൈക്കിങ്ങിനിടയിൽ തങ്ങളുടെ പങ്കാളികൾ സ്ത്രീകളെ പെട്ടെന്ന് ഉപേക്ഷിച്ചു പോയതിനെക്കുറിച്ചുള്ള കഥകൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാൻ തുടങ്ങിയതിന് പിന്നാലെയാണ് ആൽപ്പൈൻ ഡിവോ‍ഴ്സ് എന്ന വാക്ക് ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത്.ആദ്യം കേൾക്കുമ്പോൾ വിശ്വസിക്കാൻ പ്രയാസമായി തോന്നാമെങ്കിലും പങ്കാളിയുമായുള്ള യാത്ര പെട്ടെന്ന് ഏകാന്ത യാത്രയായി മാറുന്നുവെന്ന അനുഭവങ്ങൾ തങ്ങൾക്കും ഉണ്ടായിട്ടുണ്ടെന്ന് പല വൈറൽ പോസ്റ്റുകളും സൂചിപ്പിക്കുന്നു. ദൈനംദിന ജീവിതത്തിൽ നിന്ന് മാറി ഹൈക്കിങ്ങിന് പോകുമ്പോ‍ഴുണ്ടാകുന്ന വിചിത്രമായ വേർപിരിയലുകളെ സൂചിപ്പിക്കാനാണ് ഈ വാക്ക് ഇപ്പോൾ ഉപയോഗിക്കുന്നത്.ALSO READ: അത്താ‍ഴത്തിന് ശേഷം ഗ്രീൻ ടീ കുടിക്കാൻ തയ്യാറാണോ? വലിയ മാറ്റങ്ങളുണ്ടാകും, വെറുതെ ട്രൈ ചെയ്യൂ…എന്താണ് “ആൽപൈൻ ഡിവോഴ്സ്”വിജനമായ പ്രദേശങ്ങളിൽ ഹൈക്കിങ്ങിന് പോകുമ്പോള്‍ പങ്കാളി (സാധാരണയായി പുരുഷൻ) മറ്റേയാളെ പെട്ടെന്ന് ഉപേക്ഷിച്ചു പോകുന്ന സാഹചര്യത്തെയാണ് ഈ വാക്കുകൊണ്ട് അർഥമാക്കുന്നത്. ഇങ്ങനെ ഉപേക്ഷിക്കപ്പെടുന്നവർ വഴി കണ്ടെത്താൻ പ്രയാസപ്പെട്ട് തനിച്ചാകുന്നു. 19-ാം നൂറ്റാണ്ടിലെ എഴുത്തുകാരനായ റോബർട്ട് ബാറിന്റെ “ആൻ ആൽപൈൻ ഡിവോഴ്സ്” എന്ന ചെറുകഥയിൽ നിന്നാണ് ഈ പേര് വന്നത്. ആ കഥയിൽ സ്വിസ് ആൽപ്സ് യാത്രയ്ക്കിടയിൽ ഭർത്താവ് ഭാര്യയെ കൊല്ലാൻ പദ്ധതിയിടുന്നുണ്ട്. എന്നാൽ ആധുനിക കാലത്ത് ഇതിന്റെ ഉപയോഗം ക്രിമിനൽ കുറ്റങ്ങളേക്കാൾ ഉപരിയായി, യാത്രകൾക്കിടയിലുള്ള പെട്ടെന്നുള്ള വേർപിരിയലുകളെ സൂചിപ്പിക്കാനാണ്.എന്തുകൊണ്ടാണ് ഈ വാക്ക് വൈറലായത്? പങ്കാളി പെട്ടെന്ന് നടന്നു പോകുകയും ദുർഘടമായ പാതയിലൂടെ ഒരു യുവതി തനിച്ച് നടക്കുകയും ചെയ്യുന്ന ഒരു വീഡിയോ ടിക് ടോക്കിൽ വൈറലായതോടെയാണ് ചർച്ചകൾ തുടങ്ങിയത്. ഇത്തരത്തിൽ പങ്കാളിയെ ഉപേക്ഷിക്കുന്നത് പല പുരുഷന്മാരും ചെയ്യുന്ന കാര്യമാണെന്നും ഇതിനെ പിന്തുണയ്ക്കുന്ന ആളുകള്‍ പോലുമുണ്ടെന്ന് സോഷ്യൽ മീഡിയയിൽ ഉപയോക്താക്കൾ പ്രതികരിക്കുന്നു.The post ‘സ്ലീപ്പ് ഡിവോ‍ഴ്സിന്’ ശേഷം ട്രെൻഡിങ്ങാകുന്ന ‘ആൽപൈൻ ഡിവോഴ്സ്’; പങ്കാളിയോട് നിങ്ങളും ചെയ്തിട്ടുണ്ടാകാം, എന്താണെന്ന് അറിയാം… appeared first on Kairali News | Kairali News Live.