പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യം വിലയിരുത്തി നിർണായക സുരക്ഷായോഗം ചേർന്ന് ഇന്ത്യ. കുടുങ്ങി കിടക്കുന്ന ഇന്ത്യൻ പൗരന്മാർക്ക് സുരക്ഷ ഒരുക്കാൻ നടപടികൾ സ്വീകരിക്കാൻ നിർദേശം. ആയത്തുള്ള ഖമനേയിയുടെ കൊലപാതകത്തിലുള്ള പ്രതിഷേധത്തിനിടെ ശ്രീനഗറിൽ സംഘർഷം. ഇറാൻ അനുകൂല പ്രതിഷേധങ്ങൾ നിരീക്ഷിക്കാൻ സംസ്ഥനങ്ങൾക്ക് നിർദ്ദേശം നൽകി കേന്ദ്ര ആഭ്യന്തര മന്ത്രാലയം.ഇന്നലെ രാത്രിയോടെയാണ് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ദില്ലിയിൽ അടിയന്തരസുരക്ഷാ സമിതി യോഗം ചേർന്നത്. പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യം കേന്ദ്ര സുരക്ഷാകാര്യ മന്ത്രിസഭ വിലയിരുത്തി. ഗൾഫ് രാജ്യങ്ങൾ, ഇസ്രയേൽ, ഇറാൻ എന്നിവിടങ്ങളിൽ ഇന്ത്യൻ പൗരന്മാർക്ക് സുരക്ഷ ഒരുക്കാൻ വിവിധ മന്ത്രാലയങ്ങൾക്കും എംബസികൾക്കും നിർദേശം നൽകി. എന്നാൽ കുടുങ്ങി കിടക്കുന്ന ഇന്ത്യൻ പൗരന്മാരെ നാട്ടില്ലെത്തിക്കാനുള്ള രക്ഷാദൗത്യത്തിന്റ കാര്യത്തിൽ കേന്ദ്രം വ്യക്തത വരുത്തിയിട്ടില്ല.Also read: ആ മഴ ഇന്ത്യയിൽ പെയ്യുമോ? ഇറാൻ- ഇസ്രയേൽ- യുഎസ് സംഘർഷത്തിൽ ഇന്ത്യൻ അരി വ്യാപാരവും പ്രതിസന്ധിയിലോ?അതേസമയം, ഇറാൻ ഇസ്രയേൽ യുദ്ധത്തിൽ സംസ്ഥാനങ്ങൾക്ക് ആഭ്യന്തരമന്ത്രാലയം ജാഗ്രത നിർദേശം നൽകി. ഇറാൻ അനുകൂല പ്രതിഷേധങ്ങൾ നിരീക്ഷിക്കണമെന്നും സംഘർഷ സാഹചര്യങ്ങളിൽ ജാഗ്രത പാലിക്കണമെന്നുമാണ് മുന്നറിയിപ്പ് നൽകി. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമനേയിയുടെ കൊലപാതകത്തിൽ ശ്രീനഗറിൽ നടന്ന പ്രതിഷേധം സംഘർഷത്തിൽ എത്തി. പൊലീസും പ്രതിഷേധക്കാരും തമ്മിൽ ഏറ്റുമുട്ടി. കശ്മീരിൽ പല ഭാഗത്തും പ്രതിഷേധങ്ങളെ തുടർന്ന് സുരക്ഷ നിയന്ത്രങ്ങൾ ഏർപ്പെടുത്തിയി. സ്കൂളുകളും കോളേജുകൾക്കും രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.അതേസമയം, ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുമായി ഫോൺ സംഭാഷണം നടത്തിയ മോദി ആക്രമണം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ ഇസ്രയേലും അമേരിക്കയും ഇറാനിൽ നടത്തിയ ആക്രമണത്തെ മോദിയും കേന്ദ്രവും ഇതുവരെ അപലപിച്ചിട്ടില്ല.The post പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യം; നിർണായക സുരക്ഷായോഗം ചേർന്ന് ഇന്ത്യ appeared first on Kairali News | Kairali News Live.