ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ലോകകപ്പ് സെമിഫൈനൽ മത്സരം അത്യന്തം ആവേശകരമായിരിക്കുമെന്ന് മുൻ ഇന്ത്യൻ നായകൻ സുനിൽ ഗവാസ്കർ. കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ വെസ്റ്റ് ഇൻഡീസിനെതിരെ ഇന്ത്യ നേടിയ വിജയത്തെ പോലെ തന്നെ കടുത്ത പോരാട്ടം പ്രതീക്ഷിക്കാമെന്ന് അദ്ദേഹം പറഞ്ഞു.ഇരു ടീമുകളും തുല്യബലം പുലർത്തുന്നവരാണെന്നും ശക്തമായ ബാറ്റിംഗ് നിരയും വൈവിധ്യമാർന്ന ബൗളിംഗും മികച്ച ഫിനിഷർമാരും ഇരുവർക്കുമുണ്ടെന്നും ഗവാസ്കർ വിലയിരുത്തി. ടി20 ക്രിക്കറ്റിൽ പരിചയസമ്പത്തുള്ള താരങ്ങൾ ഇംഗ്ലണ്ടിനുണ്ട്. ഐപിഎല്ലിൽ കളിച്ച അനുഭവം ഇന്ത്യൻ സാഹചര്യങ്ങളിൽ അവർക്ക് സഹായകരമാകും എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മത്സരം അവസാന ഓവർ വരെ നീളാൻ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.Also Read: യുദ്ധം പുകയുമ്പോൾ ഫുട്ബോൾ ലോകകപ്പ് പ്രതിസന്ധിയിൽ – ഇറാൻ കളിക്കുമോ?വാങ്കഡെയിൽ ഇന്ത്യക്ക് മുൻപ് സെമിഫൈനലുകളിൽ പരാജയങ്ങൾ ഉണ്ടായിരുന്നെങ്കിലും ഇത്തവണ കഥ മാറുമെന്ന് ഗവാസ്കർ വിശ്വസിക്കുന്നു. പുതിയ കാലഘട്ടത്തിലെ ടീമിന് കിരീടം നേടാനുള്ള കഴിവുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, ഫോം നഷ്ടപ്പെട്ട അഭിഷേക് ശർമ്മ തുടക്കത്തിൽ തന്നെ അതിവേഗം കളിക്കാൻ ശ്രമിക്കാതെ സാഹചര്യം മനസ്സിലാക്കി ഗിയർ ഉയർത്തണമെന്നാണ് ഗവാസ്കർ ഉപദേശം നൽകി. സ്പിൻ ബൗളിംഗിനെതിരെ ഇന്ത്യക്ക് ദൗർബല്യമില്ലെന്നും ടി20യിൽ അധിക ശക്തിയോടെ അടിക്കാൻ ശ്രമിക്കുമ്പോഴാണ് ചിലപ്പോൾ പിഴവുകൾ സംഭവിക്കുന്നതെന്നും ഗവാസ്കർ വ്യക്തമാക്കി.The post മത്സരം കടുക്കും! ഇന്ത്യ–ഇംഗ്ലണ്ട് സെമിഫൈനൽ അവസാന ഓവർ വരെ നീളുമെന്ന് ഗവാസ്കർ appeared first on Kairali News | Kairali News Live.