തൻ്റെ നിലപാടുകളിൽ എപ്പോ‍ഴും ഉറച്ചു നിൽക്കുന്ന ഒരു ബോള്‍ഡ് നടിയായാണ് താപ്സി പന്നുവിനെ അറിയപ്പെടുന്നത്. എപ്പോ‍ഴും തൻ്റെ നിലപാടുകൾ തുറന്നുപറയാൻ നടി മടിക്കാറില്ല. അതേസമയം നിലപാടുകള്‍ തുറന്നുപറയുന്ന സ്വഭാവം സിനിമയിലെ അവസരങ്ങളെ ബാധിക്കുന്നതിനെക്കുറിച്ച് വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണിപ്പോള്‍. തനിക്ക് അവസരങ്ങള്‍ കൈകളിൽ എത്തുന്നതിന് മുൻപ് തന്നെ നഷ്ടപ്പെട്ട് പോകാറുണ്ടെന്ന് നടി തുറന്നു പറയുന്നു. തന്നെക്കുറിച്ച് മറ്റുള്ള ആളുകൾക്കുള്ള മുൻവിധികൾ കാരണം ചില പ്രോജക്റ്റുകൾ തനിക്ക് ലഭിക്കുന്നതിന് മുൻപേ കൈവിട്ടുപോകാറുണ്ടെന്ന് താപ്സി പന്നു പറയുന്നു. ചില നായകന്മാർക്ക് തന്നോടൊപ്പം അഭിനയിക്കാൻ താത്പര്യമില്ലെന്ന് നടി പറയുന്നു. സിനിമകളിൽ നായിക ആരെന്ന് തീരുമാനിക്കുന്നതിൽ പലപ്പോഴും നായകന്മാർക്ക് വലിയ പങ്കുണ്ടെന്നും ചിലർക്ക് തന്നോടൊപ്പം അഭിനയിക്കാൻ താല്പര്യമില്ലെന്നും അവർ വെളിപ്പെടുത്തി. എന്നാൽ ‘ഡങ്കി’യിൽ തനിക്ക് വേഷം ലഭിച്ചത് സംവിധായകൻ രാജ്കുമാർ ഹിറാനിയുടെ ഉറച്ച തീരുമാനം കൊണ്ടായിരുന്നുവെന്ന് താപ്സി പറഞ്ഞു.ALSO READ: കാലത്തെ മറികടന്ന വിജയ്- രശ്മിക മന്ദാന പ്രണയം: ‘രണബാലി’ പോസ്റ്ററിന് പിന്നിലെ ഹൃദയസ്പർശിയായ കഥ വെളിപ്പെടുത്തി സംവിധായകൻതന്നോടൊപ്പം ജോലി ചെയ്യാൻ പ്രയാസമാണെന്ന് ചിലർ പറയാറുണ്ടെന്ന് നടി പറയുന്നു. എന്നാൽ ആ വാദം തികച്ചും തെറ്റാണ്. താനുമായി പ്രവർത്തിച്ച സംവിധായകർ വീണ്ടും തന്നെ സിനിമകളിൽ വിളിക്കുന്നത് അതിന് തെളിവാണെന്നും താപ്സി കൂട്ടിച്ചേർത്തു. അനുഭവ് സിൻഹ സംവിധാനം ചെയ്ത ‘അസി’ ആണ് താപ്സിയുടെ പുതിയ ചിത്രം.The post ‘ചില നായകന്മാർ എന്നെ ഒഴിവാക്കുന്നു’: അവസരങ്ങൾ നഷ്ടപ്പെടുന്നതിനെക്കുറിച്ചുള്ള കാരണങ്ങള് തുറന്നു പറഞ്ഞ് താപ്സി പന്നു appeared first on Kairali News | Kairali News Live.