‘ഞങ്ങൾ ഗുലാബ് ജാമുൻ ഒരുമിച്ച് കഴിച്ച ശേഷമാണ് വേർപിരിഞ്ഞത്’; അഭിമുഖത്തിൽ മനസ്സുതുറന്ന് നടി ലെന

Wait 5 sec.

2024ൽ ആണ് മലയാളത്തിൻ്റെ പ്രിയ നടി ലെന ബഹിരാകാശ യാത്രികനായ പ്രശാന്ത് ബാലകൃഷ്ണൻ നായരെ വിവാഹം ക‍ഴിച്ചതിനെക്കുറിച്ച് നടി തുറന്നു പറയുന്നത്. തന്റെ ആത്മീയ യാത്രകളെക്കുറിച്ചും വൈവാഹിക ജീവിതത്തെക്കുറിച്ചുമെല്ലാം നടി എപ്പോ‍ഴും തുറന്നു പറയാറുണ്ട്. ഇപ്പോൾ തന്റെ ആദ്യ വിവാഹത്തെക്കുറിച്ചും പിന്നാലെയുണ്ടായ വിവാഹമോചനത്തെക്കുറിച്ചും നടി മനസ്സ് തുറന്നിരിക്കുകയാണ്.അവതാരകയായ രഞ്ജിനി ഹരിദാസുമായി നടത്തിയ അഭിമുഖത്തിലാണ് നടി തൻ്റെ മനസ്സ് തുറന്നത്. കുട്ടിക്കാലത്ത് പ്രണയിച്ചിരുന്നയാളെയാണ് താൻ വിവാഹം ക‍ഴിച്ചതെന്ന് നടി പറയുന്നു. ആറാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് തൻ്റെ പ്രണയം മൊട്ടിടുന്നത്. 12-ാം വയസ്സിൽ തുടങ്ങിയ ബന്ധം 30-ാം വയസ്സിലാണ് അവസാനിച്ചതെന്ന് നടി പറയുന്നു. മുപ്പതാം വയസ്സിൽ തങ്ങളുടെ ബന്ധത്തെക്കുറിച്ച് തനിക്കുണ്ടായ വ്യക്തത ആ ബന്ധം എവിടെ എത്തിനിൽക്കുന്നുവെന്ന് മനസ്സിലാക്കാൻ തന്നെ സഹായിച്ചുവെന്നും താരം പറഞ്ഞു.ALSO READ: ‘ചില നായകന്മാർ എന്നെ ഒഴിവാക്കുന്നു’: അവസരങ്ങൾ നഷ്ടപ്പെടുന്നതിനെക്കുറിച്ചുള്ള കാരണങ്ങള്‍ തുറന്നു പറഞ്ഞ് താപ്‌സി പന്നുവിവാഹമോചനം എന്ന തീരുമാനം വൈകാരികമായിരുന്നില്ലെന്നും, മറിച്ച് വ്യക്തവും പരസ്പര സമ്മതത്തോടെയുള്ളതുമാണെന്ന് ലെന പറഞ്ഞു. യാതൊരുവിധ കലഹങ്ങളോ ശത്രുതയോ ഇല്ലാതെയായിരുന്നു അവർ വേർപിരിഞ്ഞതെന്ന് നടി പറയുന്നു.”ഞങ്ങൾ ഒരു ഗുലാബ് ജാമുൻ ഒരുമിച്ച് കഴിച്ച ശേഷമാണ് വേർപിരിഞ്ഞത്”. പിരിഞ്ഞ ശേഷവും തങ്ങള്‍ സുഹൃത്തുക്കളാണെന്ന് നടി പറയുന്നു. ഞങ്ങൾ ഇപ്പോഴും സുഹൃത്തുക്കളാണെന്നും അടുത്തിടെയും കണ്ടിരുന്നുവെന്ന് നടി കൂട്ടിച്ചേർത്തു. The post ‘ഞങ്ങൾ ഗുലാബ് ജാമുൻ ഒരുമിച്ച് കഴിച്ച ശേഷമാണ് വേർപിരിഞ്ഞത്’; അഭിമുഖത്തിൽ മനസ്സുതുറന്ന് നടി ലെന appeared first on Kairali News | Kairali News Live.