ചരക്ക് ഗതാഗതത്തിൽ ലോകത്തിൽ തന്നെ ഏറ്റവും നിൽണായകമായ ചെക്ക് പോയിന്റാണ് ഹോർമുസ് കടലിടുക്ക്. പേർഷ്യൻ ഗൾഫിനെ അറേബ്യൻ കടലുമായി ബന്ധിപ്പിക്കുന്നതാണ് ഈ കടലിടുക്ക്. ആഗോള പെട്രോളിയം എൽഎൻജി വ്യാപാരത്തിന്റെ അഞ്ചിലൊന്ന് ഭാഗവും ഈ കടലിടുക്കിലൂടെയാണ് ലോകത്തിന്റെ പല ഭാഗത്തിലേക്കും കടന്ന് പോകുന്നത്. ഈ ചെക്ക് പോയിന്റ് പൂർണമായും അടക്കുന്നതോ, അല്ലെങ്കിൽ ഭാഗികമായി പ്രവർത്തനം നിർത്തി വയ്ക്കുന്നതോ പോലും ആഗോള തലത്തിൽ എണ്ണ വ്യാപരത്തിന്റെ പ്രതിസന്ധിക്ക് കാരണമാകാറുണ്ട്.എന്നാൽ പശ്ചിമേഷ്യയിൽ യുദ്ധ സമാനമായ സാഹചര്യം നിലനിൽക്കുന്നതിനാൽ ഹോർമുസ് കടലിടുക്ക് താത്കാലികമായി അടച്ചിരിക്കുകയാണ്. ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതിയിലെ ഏകദേശം 2.5 മുതൽ 2.7 മില്ല്യൺ ബാരൽ പ്രതിദിനം ഹോർമൂസ് കടലിടുക്ക് വഴിയാണ് കടന്നുപോകുന്നത്.ഇത് ഇന്ത്യയുടെ മൊത്തം എണ്ണ ഇറക്കുമതിയുടെ ഏകദേശം പകുതിയോളം വരുന്നുണ്ട്. പ്രധാനമായും ഇറാഖ്, സൗദി അറേബ്യ, യുഎഇ, കുവൈത്ത് എന്നിവിടങ്ങളിൽ നിന്നാണ് ഈ ഇറക്കുമതി നടക്കുന്നത്. ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ ക്രൂഡ് ഓയിൽ ഉപഭോക്താവാണ്, കൂടാതെ രാജ്യത്തിന്റെ ക്രൂഡോയിൽ ആവശ്യങ്ങളുടെ 88 ശതമാനത്തിലധികം ഇറക്കുമതിയെ ആശ്രയിക്കുന്നത്. ഒപ്പം തന്നെ വെസ്റ്റ് ഏഷ്യയിൽ നിന്നുള്ള ഗ്യാസ് ഇറക്കുമതിയും പ്രധാനമായും ഹോർമൂസ് കടലിടുക്ക് വഴിയാണ് എത്തുന്നത്.അതേ സമയം ഇന്ത്യയ്ക്ക് ഈ പ്രതിസന്ധിയെ ഒരു പരിധി തടയാൻ റഷ്യയുടെ സഹായത്തിലൂടെ കഴിയും തിരിയാൻ സാധ്യതയുണ്ട്. ഇന്ത്യൻ മഹാസമുദ്രത്തിലും അറേബ്യൻ കടലിലും ഫ്ലോട്ടിംഗ് സ്റ്റോറേജുകൾ ഉൾപ്പെടെ റഷ്യൻ ക്രൂഡ് ഓയിൽ ലഭ്യമാണ്. ഏകദേശം 10 മില്ല്യൺ ബാരൽ റഷ്യൻ ക്രൂഡ് നിലവിൽ ഏഷ്യൻ ജലപരിധികളിൽ ലഭ്യമാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. യുഎസ്, വെസ്റ്റ് ആഫ്രിക്ക, ലാറ്റിൻ അമേരിക്ക, റഷ്യ എന്നീ രാജ്യങ്ങളെയും ഇന്ത്യ ക്രൂഡ് ഓയിലിനായി ആശ്രയിക്കുന്നുണ്ട്.ഇന്ത്യൻ റിഫൈനറികൾ ഇപ്പോൾ 10 ദിവസത്തിലധികം ക്രൂഡ് ഓയിൽ സംഭരണവും ഏകദേശം ഒരു ആഴ്ചയ്ക്കുള്ള ഇന്ധന സ്റ്റോക്കും കൈവശം വെച്ചിട്ടുണ്ടെന്നും പറയപ്പെടുന്നുണ്ട്. ഇതുകൂടാതെ ഇന്ത്യയുടെ സ്ട്രാറ്റജിക് പെട്രോളിയം റിസർവുകളിൽ ഏകദേശം ഒരു ആഴ്ചയ്ക്കുള്ള ക്രൂഡ് ലഭ്യമാണ്. അതുകൊണ്ട് തന്നെ ഈ ശേഖരണങ്ങളിലൂടെ ഒരു പരിധി വരെ ഇന്ത്യയ്ക്ക് പ്രിതിസന്ധിഘട്ടങ്ങളിൽ പിടിച്ച് നിൽക്കാൻ സാധിക്കും. എന്നാൽ അധികനാൾ ഹോർമുസ് അടച്ചിട്ടാൽ ആഗോള ഊർജ വിപണികളിലും ആഭ്യന്തര ഇന്ധന വിലകളിലും വലിയ മാറ്റങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.എന്നാൽ എൽപിജിയ്ക്ക് വേണ്ടിയാണ് ഇന്ത്യ ഏറ്റവും കൂടുതൽ ഗൾഫ് രാജ്യങ്ങളെ ആശ്രയിക്കുന്നത്. 80 മുതൽ 85 ശതമാനം വരെയുള്ള എൽപിജി നമ്മുടെ രാജ്യത്തിന് ലഭിക്കുന്നതും ഗൾഫിൽ നിന്നാണ്. ക്രൂഡ് ഓയിൽ പോലെ ഇന്ത്യ്ക്ക് സ്ട്രാറ്റജിക് സംഭരണികൾ ഇല്ലാത്തതും പ്രതിസന്ധി സൃഷ്ടിക്കും. അതുപോലെ തന്നെയാണ് എൽഎൻജിയുടെ കാര്യവും, ഇന്ത്യയുടെ എൽഎൻജി ഇറക്കുമതിയിലെ ഏകദേശം 60% ഹോർമൂസ് കടലിടുക്ക് വഴിയാണ് നടക്കുന്നത്.അതിനാൽ തന്നെ ഏറെക്കാലം ഹോർമുസ് അടച്ചിടുന്നത് എൽഎൻജിയുടെയും എൻപിജിയുടെ വില വർദ്ധനവിനും ക്ഷാമത്തിനും കാരണമാകും എന്നത് തന്നെയാണ് ഏറ്റവും വലിയ വെല്ലുവിളി.The post ലോകത്തിലെ ഏറ്റവും നിൽണായക ചെക്ക് പോയിന്റായ ഹോർമുസ് അടച്ചാൽ ഇന്ത്യയ്ക്കും പണി കിട്ടും appeared first on Kairali News | Kairali News Live.