അമേരിക്കയും ഇസ്രയേലും സംയുക്തമായി ഇറാനെതിരെ നടത്തുന്ന ആക്രമണങ്ങൾ നാലാം ദിവസവും തുടരുകയാണ്. ഇതേ സമയം തിരിച്ചടിയും ശക്തമാക്കിയിരിക്കുകയാണ് ഇറാൻ. ഇതോടെ പശ്ചിമേഷ്യയിൽ പ്രതിസന്ധികൾ രൂക്ഷമായിരിക്കുകയാണ്. ഗർഫ് രാജ്യങ്ങളിൽ നാലാം ദിനവും പ്രതിസന്ധി തുടരുന്ന് സാഹചര്യമാണ് നിലവനിലുള്ളത്. യുഎഇയിൽ നടക്കുന്ന പ്രതിസന്ധികളെ പ്രതിരോധിക്കുന്നതായി പ്രതിരോധമന്ത്രാലയം അറിയിച്ചു. ദുബായ്, അബുദാബി എന്നിവിടങ്ങളിൽ അലർട്ട് നൽകിയിട്ടുമുണ്ട്. റിയാദിലെ യുഎസ് എംബസി യിലേക്ക് ഇറാൻ തിരിച്ചടി നടത്തിയിട്ടുണ്ട്. രണ്ട് ഇറാനിയൻ ഡ്രോണുകൾ എംബസി കെട്ടിടത്തിൽ പതിക്കുകയും ചെയ്തു. പരിമിതമായ തീപിടുത്തവും ചെറിയ നാശനഷ്ടങ്ങളും ഉണ്ടായതായി സൗദി പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് പറഞ്ഞു.Also read: റിയാദിൽ യുഎസ് എംബസിക്ക് നേരെ ഡ്രോൺ ആക്രമണംഇറാന്റെ ഔദ്യോഗിക വാർത്താവിനിമയ കേന്ദ്രമായ ഐആർഐബി ലക്ഷ്യമിട്ട് ഇസ്രായേൽ വ്യോമാക്രമണം നടത്തി. യുഎസ്-ഇസ്രയേല്‍ സഖ്യം ഇറാനില്‍ ശനിയാഴ്ച ആരംഭിച്ച ആക്രമണങ്ങളിൽ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 550 കടന്നതായാണ് റിപ്പോർട്ടുകൾ. തങ്ങളുടെ ലക്ഷ്യം കൈവരിക്കുന്നത് വരെ ആക്രമണങ്ങൾ തുടരുമെന്നാണ് അമേരിക്കൻ പ്രസിഡൻ്റ് ‍ഡൊണാൾഡ് ട്രംപ് പറഞ്ഞത്. അമേരിക്കയുടെ മനുഷ്യത്വ രഹിത നടപടികൾക്കെതിരെ വലിയ പ്രതിഷേധമാണ് അമേരിക്ക ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങളിൽ നടക്കുന്നത്.The post യുഎസ് ഇസ്രയേൽ ഇറാൻ സഘർഷം; നാലാം ദിനവും പ്രതിസന്ധി തീരാതെ പശ്ചിമേഷ്യ appeared first on Kairali News | Kairali News Live.