ജനങ്ങള്‍ക്ക് ആത്മവിശ്വാസം പകര്‍ന്ന് ബഹ്റൈന്‍ കിരീടാവകാശി

Wait 5 sec.

മനാമ |  സുരക്ഷിതത്വത്തിന്റെയും ആത്മവിശ്വാസത്തിന്റെയും സന്ദേശം ജനങ്ങള്‍ക്ക് പകര്‍ന്ന് ബഹ്റൈന്‍ പ്രധാനമന്ത്രിയും കിരീടാവാകാശിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ.മനാമയിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റിലായിരുന്നു ജനങ്ങളെ ചേര്‍ത്ത് നിര്‍ത്തി കൊണ്ടുള്ള ഭരണാധികാരിയുടെ സന്ദര്‍ശനം. ഷോപ്പിംഗിന് എത്തിയ ജനങ്ങള്‍ക്കിടയിലൂടെ ബഹ്റൈന്‍ പ്രധാനമന്ത്രി ലുലുവിലെ വിവിധ വിഭാഗങ്ങള്‍ സന്ദര്‍ശിച്ചു. അവശ്യ വസ്തുക്കളുടെ മികച്ച ശേഖരം ലുലുവില്‍ ലഭ്യമാണെന്ന് അദ്ദേഹം നേരിട്ട് കണ്ടറിഞ്ഞു. ഉപഭോക്താക്കളുമായി അദ്ദേഹം അടുത്ത് ഇടപഴകുകയും ഫോട്ടോകള്‍ എടുക്കുകയും ചെയ്തു. ലുലു ബഹ്റൈന്‍ ഡയറക്ടര്‍ ജൂസര്‍ രൂപാവാല അടക്കമുള്ള ലുലുവിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും അദ്ദേഹത്തെ അനുഗമിച്ചു.