പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സംഘർഷം നിലനില‍്‍ക്കുന്ന സാഹചര്യത്തിൽ ഗൾഫ് നാടുകളിൽ താമസിക്കുന്ന മലയാളികൾക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ച് കേരള ഗവൺമെന്റ്. ലക്ഷക്കണക്കിന് മലയാളികളുടെ അധ്വാനവും വിയർപ്പും അലിഞ്ഞുചേർന്ന നമ്മുടെ രണ്ടാമത്തെ വീടാണ് ഗൾഫ് നാടുകൾ. അവിടത്തെ ഓരോ ചലനവും ഇവിടെ ഓരോ കുടുംബത്തിലും മലയാളികളുടെയാകെ മനസ്സിലും പ്രതിദ്ധ്വനി ഉണ്ടാക്കുന്നതാണെന്നും മുഖ്യമന്ത്രി പുറത്തിറക്കിയ പ്രസ്താവനമയിലൂടെ അറിയിച്ചു. കേരളത്തിലെ ഓരോ വീട്ടിലും ഗൾഫ് നാടുകളുമായി ബന്ധപ്പെട്ട ഒരാളെങ്കിലും ഉണ്ടാകും എന്നത് അതിശയോക്തിയല്ല അതിനാൽ വെല്ലുവിളി നിറഞ്ഞ ഈ ഘട്ടത്തിൽ ഗൾഫ് രാഷ്ട്രങ്ങൾക്കും ജനങ്ങൾക്കും കേരളത്തിൻ്റെ ഹൃദയത്തിൽ നിന്നുള്ള ഐക്യദാർഢ്യം അറിയിക്കുകയാണെന്നുൂം അദ്ദേഹം കൂട്ടിച്ചേർത്തു.ആ നാടുകളിൽ സമാധാനവും സുസ്ഥിരതയും എക്കാലത്തും നിലനിൽക്കണമെന്നാണ് നമ്മളാഗ്രഹിക്കുന്നത്. മനുഷ്യത്വത്തിലും പരസ്പര ധാരണയിലും ഊന്നിയ വിവേകപൂർണ്ണമായ തീരുമാനങ്ങളിലൂടെ ഈ പ്രതിസന്ധികളെ മറികടക്കാൻ അവിടുത്തെ ഭരണാധികാരികൾക്ക് കഴിയട്ടെ എന്ന് ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു.Also read : മാന്നാറിൽ മക്കൾക്ക് വിഷം നൽകിയ ശേഷം അച്ഛൻ ആത്മഹത്യ ചെയ്തുനിലവിൽ ജീവിക്കുന്ന രാജ്യങ്ങളിലെ ഭരണാധികാരികളും പ്രാദേശിക ഭരണസംവിധാനങ്ങളും നൽകുന്ന നിർദ്ദേശങ്ങൾ പൂർണ്ണമായും അനുസരിക്കാൻ എല്ലാവരും തയ്യാറാകണം. ഇന്ത്യൻ എംബസികളുമായും കോൺസുലേറ്റുകളുമായും നിരന്തരം ബന്ധപ്പെടുകയും അവർ നൽകുന്ന ഔദ്യോഗിക വിവരങ്ങൾ മാത്രം സ്വീകരിക്കണമെന്നും നിർദേശത്തിൽ വ്യക്തമാക്കുന്നു. അടിസ്ഥാനരഹിതമായ വാർത്തകളും കിംവദന്തികളും വിശ്വസിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുത്. അനാവശ്യ ഭീതി പരത്തുന്ന തരത്തിലുള്ള സന്ദേശങ്ങൾ സമൂഹമാധ്യമങ്ങൾ വഴിയോ മറ്റേതെങ്കിലും മാർഗങ്ങളിലൂടെയോ പ്രചരിപ്പിക്കരുതെന്നും സർക്കാർ ഓർമ്മിപ്പിച്ചു.ഏത് വലിയ പ്രതിസന്ധിയെയും പരസ്പര സ്നേഹത്തോടെയും കരുതലോടെയും ഒന്നിച്ച് നിന്ന് അതിജീവിച്ചവരാണ് നാം. ഈ സാഹചര്യത്തിലും അതേ ഐക്യം തുടരേണ്ടതുണ്ടെന്നും വ്യക്തമാക്കി.പ്രവാസികൾക്കും നാട്ടിലുള്ള അവരുടെ കുടുംബങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പൂർണ്ണ പിന്തുണയുണ്ടെന്നും അദ്ദേഹം അറിയിച്ചു. പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി കേന്ദ്ര വിദേശകാര്യ മന്ത്രാലയവുമായി ചേർന്ന് സാധ്യമായ എല്ലാ തലങ്ങളിലും സർക്കാർ ജാഗ്രതയോടെ ഇടപെടുന്നുണ്ട്. അത്യാവശ്യ സഹായങ്ങൾ ലഭ്യമാക്കാൻ നോർക്കയുടെ ഇടപെടലും ഉറപ്പാക്കിയിട്ടുണ്ട്. ഗൾഫ് നാടുകളിലെ ലോക കേരള സഭാംഗങ്ങൾ ഈ പ്രവർത്തനങ്ങളിൽ തുടർച്ചയായ ഇടപെടൽ നടത്തണമെന്നും സർക്കാർ അഭ്യർത്ഥിച്ചു.The post കൂടെയുണ്ട് സർക്കാർ; പ്രവാസികൾക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി appeared first on Kairali News | Kairali News Live.