ട്രോളുകൾക്ക് പിന്നാലെ വീണ്ടും ആക്രമണം; ഇന്ത്യയുടെ വിജയം ചോദ്യം ചെയ്ത് മുഹമ്മദ് ആമിർ!

Wait 5 sec.

ഇന്ത്യ സെമി കാണില്ലെന്ന് പ്രവചിച്ചു ട്രോളുകൾ ഏറ്റുവാങ്ങിയ മുൻ പാകിസ്ഥാൻ താരം മുഹമ്മദ് ആമിർ വീണ്ടും വിവാദപ്രസ്താവനയുമായ് മുന്നിൽ. ഇന്ത്യയുടെ വിജയത്തിന് ശേഷം പാകിസ്താനിലെ ഒരു ചാനൽ പരിപാടിയിൽ സംസാരിക്കവെ മത്സരത്തിൽ വെസ്റ്റ് ഇൻഡീസ് ബാറ്റ്സ്മാൻ ഷിംറോൺ ഹെറ്റ്‌മയർ യഥാർത്ഥത്തിൽ ഔട്ട് അല്ലായിരുന്നുവെന്ന ആരോപണവുമായി ആമിർ രംഗത്തെത്തി.“എന്റെ അഭിപ്രായത്തിൽ ഹെറ്റ്‌മയർ ഔട്ട് ആയില്ല. അദ്ദേഹം കുറച്ച് കൂടി ഇരുന്നിരുന്നിരുന്നെങ്കിൽ സ്കോർ 220–230 വരെ പോകാമായിരുന്നു. അപ്പോൾ ഇന്ത്യ പുറത്താകാമായിരുന്നു,” അമീർ അഭിപ്രായപ്പെട്ടു.നേരത്തെ , ജസ്പ്രീത് ബുമ്രയുടെ ബൗളിനെ സ്ലോഗ് ചെയ്യാൻ ശ്രമിച്ച ഹെറ്റ്‌മയർ സഞ്ജു സാംസണിന്റെ കൈയിൽ ഒതുങ്ങുകയായിരുന്നു. ബാറ്റിൽ കൃത്യമായി എഡ്ജ് തട്ടിയെന്ന് വെസ്റ്റ് ഇൻഡീസ് എടുത്ത റീവ്യൂവിൽ കൃത്യമായി തെളിഞ്ഞിരുന്നു. Also read: നല്ലവർക്ക് നല്ലതേ വരൂ; ശ്രദ്ധേയമായി സഞ്ജുവിനെ കുറിച്ചുള്ള സൂര്യകുമാർ യാദവിന്റെ വാക്കുകൾഎന്നാൽ മുൻപ് കോഴക്കേസിൽ പിടിക്കപ്പെട്ടു തടവിൽ കഴിഞ്ഞ മുൻ പാകിസ്ഥാൻ താരത്തിന് ഇന്ത്യയോടുള്ള കലി തീർന്നിട്ടില്ല. മൊത്തത്തിൽ ഇന്ത്യ മികച്ച ക്രിക്കറ്റ് കളിക്കുന്നില്ല എന്നും ഫീൽഡിംഗിൽ മൂന്ന്‑നാല് കാച്ചുകൾ കൈവിട്ടെന്നും ബുമ്ര ഒഴിച്ച് മറ്റ് എല്ലാ ബൗളർമാരും അടി വാങ്ങുന്നു എന്നും ആമിർ ആരോപിച്ചു.The post ട്രോളുകൾക്ക് പിന്നാലെ വീണ്ടും ആക്രമണം; ഇന്ത്യയുടെ വിജയം ചോദ്യം ചെയ്ത് മുഹമ്മദ് ആമിർ! appeared first on Kairali News | Kairali News Live.