ആലപ്പുഴ| കായംകുളം കൃഷ്ണപുരത്ത് യുവാക്കളെ വീട്ടില്‍ കയറി വെട്ടിപ്പരഴക്കല്‍പ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍. ഷാന്‍ (27) ആണ് അറസ്റ്റിലായത്. ഒളിവിലായിരുന്ന ഷാനിനെ കായംകുളം പോലീസാണ് പിടികൂടിയത്. കേസില്‍ ഒന്നാം പ്രതിയാണ് ഷാന്‍. യുവാക്കളെ വാളുകൊണ്ട് വെട്ടി പരുക്കേല്‍പ്പിച്ചതിനൊപ്പം വീട്ടുപകരണങ്ങളും മോട്ടോര്‍ സൈക്കിളും സ്‌കൂട്ടറും ഇയാള്‍ അടിച്ചുതകര്‍ത്തിരുന്നു. കഴിഞ്ഞ വര്‍ഷം നവംബര്‍ നാലിന് രാത്രിയായിരുന്നു സംഭവം.