കേരളത്തിന്റെ സുസ്ഥിരവികസനവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഏറെ ആശങ്കയോടെ ചർച്ച ചെയ്യുന്ന ഒന്നാണ് കാർഷികമേഖലയിലെ പ്രതിസന്ധി. കൃഷി ഒരു പൂർണ സമയ ജീവനോപാധി ആയി എടുക്കുന്നവരുടെ എണ്ണത്തിൽ കഴിഞ്ഞ രണ്ടോ മൂന്നോ ദശകത്തിൽ വലിയ കുറവാണ് ഉണ്ടായിരിക്കുന്നത് ലഭ്യമായ കൃഷിഭൂമിയിൽ വലിയ കുറവുണ്ടായി; ശരാശരി കൃഷിയിട വിസ്തൃതി അരയേക്കർ മാത്രമായി ചുരുങ്ങി. ഭക്ഷ്യവിളകളുടെ വിസ്തൃതി ക്രമാനുഗതമായി കുറഞ്ഞു വരികയാണ്. ഉത്പാദന ക്ഷമതയിലും ആനുപാതികമായ വർധന ഉണ്ടായില്ല. കേരളത്തിൽ കൃഷി ചെയ്യപ്പെടുന്ന വിളകളിൽ പലതിന്റെയും ഉത്പ്പാദനക്ഷമത ദേശീയ ശരാശരിയേക്കാൾ കുറവാണ്. […]Source