ആറ്റുകാൽ ഭഗവതിയുടെ സന്നിധിയിൽ ഇന്ന് ഭക്തലക്ഷങ്ങൾ പൊങ്കാലയർപ്പിക്കും. ക്ഷേത്ര മുറ്റം മുതൽ പത്തു കിലോമീറ്ററിലധികം ദൂരത്തിൽ ഭക്തർ അടുപ്പുകൾ ഒരുക്കിക്കഴിഞ്ഞു. രാവിലെ 9.15-ന് ശുദ്ധ പുണ്യാഹത്തോടെ ചടങ്ങുകൾ ആരംഭിക്കും. തുടർന്ന് 9.45-ന് ക്ഷേത്രം തന്ത്രി പരമേശ്വരൻ ഭട്ടതിരിപ്പാടിന്റെ സാന്നിധ്യത്തിൽ മേൽശാന്തി അനീഷ് നമ്പൂതിരി ശ്രീകോവിലിൽ നിന്നും പകർന്ന ദീപം പണ്ടാര അടുപ്പിലേക്ക് തീ പകരും. ഭക്തർ കാത്തിരിക്കുന്ന നിവേദ്യം ഉച്ചയ്ക്ക് 2.15-നാണ് നടക്കുക. ഉത്സവത്തോടനുബന്ധിച്ച് തിരുവനന്തപുരം ജില്ലയിൽ ഇന്ന് പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്.സംഘകാലത്തോളം പഴക്കമുള്ള ആറ്റുകാൽ പൊങ്കാലയ്ക്ക് പിന്നിൽ പ്രധാനമായും രണ്ട് വിശ്വാസങ്ങളാണുള്ളത്. ഇളങ്കോവടികളുടെ ചിലപ്പതികാരത്തിലെ കണ്ണകീ ചരിതം ആസ്പദമാക്കിയുള്ള തോറ്റംപാട്ടുകൾ ഉത്സവത്തിന് കൂടുതൽ ചൈതന്യം പകരുന്നു. മധുര ദഹിപ്പിച്ച ശേഷം എത്തിയ കണ്ണകി ദേവിയെ ആശ്വസിപ്പിക്കാനായി ജനങ്ങൾ പൊങ്കാല നൽകി സ്വീകരിച്ചു എന്നതാണ് ഒരു വിശ്വാസം.ALSO READ: അബുദാബിയിൽ നിന്നുള്ള ആദ്യ ഫ്ലൈറ്റ് കൊച്ചിയിൽ എത്തിമറ്റൊരു വിശ്വാസമനുസരിച്ച്, മഹിഷാസുരനെ വധിച്ച ദുർഗ്ഗാസ്വരൂപിണിയായ ദേവിക്ക് നൽകിയ ആരാധനയായാണ് പൊങ്കാലയെ കണക്കാക്കുന്നത്. കുത്തിയോട്ടം, താലപ്പൊലി തുടങ്ങിയ ഓരോ വഴിപാടുകൾക്ക് പിന്നിലും തലമുറകളായി കൈമാറി വന്ന ഹൃദ്യമായ കഥകളുണ്ട്.The post ആറ്റുകാൽ പൊങ്കാലയ്ക്കൊരുങ്ങി തലസ്ഥാനം; ഒരുക്കങ്ങള്‍ പൂർണം appeared first on Kairali News | Kairali News Live.