കാ​ർ ക്രെ​യി​നി​ലി​ടി​ച്ച് മൂ​ന്ന് പേ​ർ മ​രി​ച്ചു

Wait 5 sec.

ഭോപ്പാല്‍| മധ്യപ്രദേശിലെ ബേത്തുല്‍ ജില്ലയില്‍ അമിതവേഗത്തില്‍ വന്ന കാര്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ക്രെയിനില്‍ ഇടിച്ചുകയറി അപകടം. അപകടത്തില്‍ മൂന്ന് പേര്‍ മരിക്കുകയും രണ്ട് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. കാറോടിച്ച ഹൃതിക് സോളങ്കി (30), സുഹൃത്തുകളായ വരുണ്‍ പ്രജാപതി (21), അഭയ് താക്കൂര്‍ (22) എന്നിവരാണ് മരിച്ചത്. പരുക്കേറ്റ ദേവ പാണ്ഡെ, ആകാശ് പാല്‍ എന്നിവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഒരാളുടെ നില ഗുരുതരമാണ്.ഇന്ന് പുലര്‍ച്ചെ ഇറ്റാര്‍സി റോഡിലാണ് അപകടം നടന്നത്. കാറിന്റെ അമിതവേഗതയാണ് മരണകാരണമെന്ന് പോലീസ് പറഞ്ഞു. ഇടിയുടെ ആഘാതത്തില്‍ വാഹനം പൂര്‍ണമായും തകര്‍ന്നു. കാറിനുള്ളില്‍ കുടുങ്ങിയവരെ വാഹനം തകര്‍ത്താണ് പോലീസ് പുറത്തെടുത്തത്. അഞ്ച് പേരെയും ആംബുലന്‍സിലും സ്വകാര്യ വാഹനങ്ങളിലുമായി അടുത്തുള്ള ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും മൂന്ന് പേരെ രക്ഷിക്കാനായില്ല.