പശ്ചിമേഷ്യന്‍ സംഘര്‍ഷം: വിദേശ കപ്പലുകളില്‍ ജോലി ചെയ്തിരുന്ന മൂന്ന് ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ടു

Wait 5 sec.

ന്യൂഡല്‍ഹി | പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ വിദേശ കപ്പലുകളില്‍ പ്രവര്‍ത്തിച്ചിരുന്ന മൂന്ന് ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ടു. ഒരാള്‍ക്ക് പരുക്കേറ്റു. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിങ് (ഡി ജി ഷിപ്പിങ്) പ്രസ്താവനയില്‍ അറിയിച്ചതാണ് ഇക്കാര്യം.പേര്‍ഷ്യന്‍ ഗള്‍ഫില്‍ ഹോര്‍മുസ് കടലിടുക്ക്, ഗള്‍ഫ് ഓഫ് ഒമാന്‍, സമീപ സമുദ്ര മേഖലകള്‍ എന്നിവിടങ്ങളിലായുള്ള നാല് സംഭവങ്ങളിലായി ഇന്ത്യന്‍ നാവികര്‍ ആക്രമണത്തിന് ഇരയായതെന്ന് ഡി ജി ഷിപ്പിങ് അറിയിച്ചു. ഇവിടങ്ങളിലെ സുരക്ഷാ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് ഡി ജി ഷിപ്പിങ് വ്യക്തമാക്കി. ഈ ഭാഗങ്ങളിലെല്ലാം മിസൈല്‍, ഡ്രോണ്‍ ആക്രമണ ഭീഷണിയും മറ്റ് ചില സുരക്ഷാ ആശങ്കകളും നിലനില്‍ക്കുന്നുണ്ട്. ഇന്ത്യന്‍ പതാക വഹിക്കുന്ന ഒരു കപ്പല്‍ ഇവിടെ നിരീക്ഷണം നടത്തിവരികയാണ്. കപ്പലുകള്‍ക്കും നാവികര്‍ക്കുമായി കണ്‍ട്രോള്‍ റൂം തുറന്നു.അതേസമയം, ഇന്ത്യന്‍ കപ്പലുകള്‍ ആക്രമണത്തിന് വിധേയമായിട്ടില്ലെന്നും ഡി ജി ഷിപ്പിങ് പറഞ്ഞു.