ഉത്തർപ്രദേശിലെ ലഖ്നൗവിൽ ബർത്ത്ഡേ പാർട്ടിയിൽ പങ്കെടുക്കാൻ പോയ 12 വയസുകാരനായ ഉനൈസിനെയാണ് വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. പാർട്ടിയിൽ പങ്കെടുക്കാൻ എത്തിയ കുട്ടികളുടെ കാറിൽ നിന്നും പിസ്റ്റൽ കണ്ടെടുത്തു. തോക്ക് ഉപയോഗിച്ച് കളിക്കുന്നതിനിടയിൽ അബദ്ധത്തിൽ വെടിയേറ്റ് മരിച്ചെന്നാണ് റിപ്പോർട്ട്. Also read : യുവതിക്ക് മറ്റൊരാളുമായി പ്രണയം, ലിവിംഗ് പങ്കാളി ബന്ധത്തെ എതിർത്തതോടെ കൊലപ്പെടുത്തി; ബെംഗളൂരുവിൽ നടി ഉള്‍പ്പെടെ മൂന്നു പേർ അറസ്റ്റിൽഎന്നാൽ തന്റെ മകനെ സുഹൃത്തുക്കൾ ചേർന്ന് കൊലപ്പെടുത്തിയതാണെന്ന് ഉനൈസിന്റെ പിതാവ് സമീർ ഖാൻ ആരോപിച്ചു. സുഹൃത്തുകൾ പ്രലോഭിപ്പിച്ച് കൊണ്ടു പോകുകയായിരുന്നു. സംഭവത്തിന് ശേഷം ഉനൈസ് റോഡപകടത്തിൽപെട്ടതായി സുഹ‍ൃത്തുകൾ വിളിച്ചറിയിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിയപ്പോഴാണ് കുട്ടി മരിച്ച വിവരം അറിഞ്ഞതെന്നും സമീർ ഖാൻ പറഞ്ഞു. കുട്ടിയുടെ പിതാവിന്റെ ആരോപണത്തിൽ കേസ് രജിസ്റ്റർ ചെയ്തതായും കൊലപാതകമാണോ എന്ന് അന്വോഷിച്ച് വരികയാണെന്നും പൊലീസ് പറഞ്ഞു.The post ഉത്തർപ്രദേശിൽ ബർത്ത്ഡേ പാർട്ടിക്കിടെ 12 വയസുകാരൻ വെടിയേറ്റ് കൊല്ലപ്പെട്ടു appeared first on Kairali News | Kairali News Live.