ദുരിതാശ്വാസ നിധിയിലെ ഫണ്ടിന് സുതാര്യതയുള്ളപ്പോ‍ഴും, കൊള്ള മറച്ചു പിടിക്കാൻ സർക്കാരിനെതിരെ പച്ചക്കള്ളവും പുകമറയും സൃഷ്ടിക്കുന്ന പ്രതിപക്ഷം; ചോദ്യങ്ങള്‍ ബാക്കിയാകുമ്പോള്‍…

Wait 5 sec.

വയനാട് ദുരിതാശ്വാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ (CMDRF ) ലഭിച്ച പണവും അതിന്റെ വിനിയോഗവും സംബന്ധിച്ച് പച്ചക്കള്ളവും പുകമറയും പരത്തി കോൺഗ്രസും യുഡിഎഫും തമ്മിൽ ദുരന്തത്തിന്റെ മറവിൽ നടത്തുന്ന കൊള്ള മറച്ചു പിടിക്കാൻ നോക്കുകയാണെന്ന് ഇടത് സഹയാത്രികനായ ഗോപകുമാർ മുകുന്ദൻ. CMDRF സംബന്ധിച്ച കണക്കുകൾ പൊതുജനങ്ങൾക്ക് വെബ്‌സൈറ്റിലൂടെ ലഭ്യമാണെന്നും കൂടുതൽ വിശദാംശങ്ങൾ ആവശ്യപ്പെട്ടാൽ അക്കാര്യവും ലഭ്യമാണ്.എന്നാല്‍ ദുരന്തകാലത്ത് കോൺഗ്രസും യുഡിഎഫും സമാഹരിച്ച ഫണ്ടുകളുടെ കണക്ക് സംബന്ധിച്ച് ചോദ്യങ്ങൾ തിരിച്ച് ചോദിച്ചാൽ അവർക്ക് മിണ്ടാട്ടമില്ല. ആ തുക എത്രയാണ്, എങ്ങനെ വിനിയോഗിച്ചു, പൊതുവായ കണക്കുകൾ എവിടെയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത് തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വേണമെന്ന് അദ്ദേഹം പറയുന്നു. യൂത്ത് സംഘടനകൾ സമാഹരിച്ച തുക സംബന്ധിച്ചും ചോദ്യങ്ങളുണ്ട്. സർക്കാർ വീടുകൾ നൽകുന്നതിനുമുമ്പ് സഹായം നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ അത് കൊടുത്തോയെന്ന് അദ്ദേഹം ചോദിക്കുന്നുണ്ട്.CMDRF കണക്കുകൾ പൊതുജനങ്ങൾക്ക് ലഭ്യമാണെന്നും സർക്കാർ നടപടികൾ നിയമപരമായ മാനദണ്ഡങ്ങൾ പാലിച്ചാണെന്നുള്ളത് വ്യക്തമാക്കുമ്പോൾ, പ്രതിപക്ഷ സമാഹരണ ഫണ്ടുകളിലെ സുതാര്യത സംബന്ധിച്ച വിഷയങ്ങള്‍ നാം ചർച്ച ചെയ്യേണ്ടതാണ്.ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപംവയനാട് ദുരിതാശ്വാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ (CMDRF ) ലഭിച്ച പണവും അതിന്റെ വിനിയോഗവും സംബന്ധിച്ച് പച്ചക്കള്ളവും പുകമറയും പരത്തി കോൺഗ്രസും UDF ഉം ദുരന്തത്തിന്റെ മറവിൽ നടത്തുന്ന കൊള്ള മറച്ചു പിടിക്കാൻ നോക്കുകയാണ്.# CMDRF കണക്കുകൾ ആർക്കും വെബ് പേജിൽ നിന്നും കിട്ടും.കൂടുതൽ വിശദാംശങ്ങൾ ചോദിച്ചാൽ അതും കിട്ടും. # എന്നാൽ കോൺഗ്രസിന്റെ ആപ്പ് എവിടെ? അതിലെ കണക്ക് എവിടെ?ആരാണ് പണം കയ്യിൽ വെച്ചിരിക്കുന്നത്?# യൂത്തിന്റെ പണം എവിടെ? എത്രയുണ്ട് എന്തു ചെയ്തു? പുതിയ യൂത്ത് പ്രസിഡന്റ് പറഞ്ഞത് സർക്കാർ വീട് കൊടുക്കും മുൻപ് യൂത്ത് കൊടുക്കും എന്നല്ലേ?കൊടുത്തോ?അപ്പോൾ സർക്കാർ കണക്ക് നോക്കാം.# CMDRFൽ വയനാട് ഫണ്ട് വരവ്(വയനാട് ഫണ്ട് പ്രത്യേകം തന്നെ സൂക്ഷിക്കുന്നുണ്ട്)-773.98കോടിരൂപ#പ്രധാനചിലവുകൾ• Collector (Wayanad)advance-7.65. crores• Rental accommodation-50. L• educational expenses of the children – 2.1 Cr• Special Officer, advance – 20 Crores• beneficiaries who opted for Option 2 – 13.91 Crores• pre-project expenditure – 40.04 L• Livelihood Assistance – 3.62 Crores• acquiring 64.4075 HA of land in Elstone Estate- 43.56 Cr• cutting and removing trees – 2.81 L• Medical assistance for disaster victims- 6 Crores• Project Implementation Unit (PIU) office- 72.66 L• Compensation for workers of the Elston Estate for rehabilitation- 77.55 L• Replacing electricity lines- 78.64 L• Replacing water authority lines- 36.L• Mobilisation advance of contract – 39.8 crore• micro-plan approach in the animal husbandry sector- 90. 17 .L• Financial Assistance to Dependents – 4.L• Centage charges. – 4.02 Crore• Interest on loans to Kudumbashree – 1.94 crores• Taking over the loan obligations of victims- 18.76croresTotal – 165.87 croresഇതാണ് ഇപ്പോഴുള്ള കണക്ക്. പണികൾ പൂർത്തീകരിക്കുന്ന മുറയ്ക്ക് കരാർ പ്രകാരം പണം കൊടുക്കും. അതാണ് സർക്കാർ രീതി. അതു തന്നെയാണ് ഇവിടെയും നടക്കുന്നത്. CMDRF ഫണ്ട് വിനിയോഗിക്കാൻ റവന്യൂ സെക്രട്ടറി ഇറക്കുന്ന ഉത്തരവ് വേണം. നിശ്ചിത തുകയുടെ മുകളിൽ അനുവാദം മന്ത്രിസഭയുടേതാണ്. അത് പ്രകാരമേ റവന്യൂ സെക്രട്ടറി സർക്കാർ ഉത്തരവ് ഇറക്കൂ. ഈ ഉത്തരവ് ഉണ്ടെങ്കിൽ മാത്രമേ ധനകാര്യ സെക്രട്ടറി പണം മാറിയെടുത്ത് കൊടുക്കൂ. അയാളുടെ അക്കൗണ്ടിലാണ് പണം സൂക്ഷിക്കുന്നത്. അപ്പോൾ ഇതാണ് CMDRF കണക്ക്.ഇനി പറയൂ, CMDRFൽ കൊടുക്കേണ്ട എന്നു പറഞ്ഞ് കോൺഗ്രസ് പിരിച്ച പണം എത്ര?അതിന്റെ ആപ്പ് എവിടെ?യൂത്ത് പിരിച്ച പണം എവിടെ?The post ദുരിതാശ്വാസ നിധിയിലെ ഫണ്ടിന് സുതാര്യതയുള്ളപ്പോ‍ഴും, കൊള്ള മറച്ചു പിടിക്കാൻ സർക്കാരിനെതിരെ പച്ചക്കള്ളവും പുകമറയും സൃഷ്ടിക്കുന്ന പ്രതിപക്ഷം; ചോദ്യങ്ങള്‍ ബാക്കിയാകുമ്പോള്‍… appeared first on Kairali News | Kairali News Live.