‘നഷ്ടപ്പെട്ടത് ധിഷണാശാലിയായ രാഷ്ട്രീയ നേതാവിനെ’; കെ പി ഉണ്ണികൃഷ്‌ണന്റെ വേർപാടിൽ എം വി ഗോവിന്ദൻ മാസ്റ്റർ

Wait 5 sec.

മുൻകേന്ദ്രമന്ത്രിയും കോൺഗ്രസ്‌ നേതാവുമായ കെ പി ഉണ്ണികൃഷ്‌ണന്റെ വേർപാടിലൂടെ ധിഷണാശാലിയായ രാഷ്ട്രീയ നേതാവിനെയാണ്‌ കേരളത്തിന്‌ നഷ്ടമായിരിക്കുന്നതെന്ന് എം വി ഗോവിനന്ദൻ മാസ്റ്റർ. ദീർഘകാലം വടകരയെ പ്രതിനിധീകരിച്ച ഉണ്ണികൃഷ്ണൻ നെഹ്റുവിയൻ പാരമ്പര്യം പിന്തുടർന്ന നേതാവായിരുന്നു. ബൊഫോഴ്സടക്കം കോൺഗ്രസ്‌ കാലത്തെ അഴിമതികൾക്കും തെറ്റായ നിലപാടുകൾക്കുമെതിരെ നിലപാട്‌ സ്വീകരിച്ച ശക്തനായിരുന്ന നേതാവായിരുന്നു കെ പി ഉണ്ണികൃഷ്ണനെന്ന് അദ്ദേഹം പറഞ്ഞു.ബാബറി മസ്ജിദ്‌ വിഷയത്തിൽ മതേതര മൂല്യങ്ങളുയർത്തിപ്പിടിക്കാനും രാജ്യത്തിന്റെ മതമൈത്രി തകർക്കാനുള്ള നീക്കങ്ങൾക്കെതിരെ കരുത്തുറ്റ നിലപാട്‌ സ്വീകരിക്കാനും അദ്ദേഹത്തിനായി. വി പി സിങ്‌ മന്ത്രിസഭയിൽ അംഗമായിരുന്ന കെ പി ഉണ്ണികൃഷ്ണന്റെ ഇടപെടലിലാണ്‌ ഒന്നാം ഗൾഫ്‌ യുദ്ധകാലത്ത്‌ പശ്ചിമേഷ്യയിൽ അരക്ഷിതരായ ഒന്നരലക്ഷത്തോളം പ്രവാസികളെ നാട്ടിലെത്തിച്ചത്‌. പശ്ചിമേഷ്യ വീണ്ടും അശാന്തമായിരിക്കുന്ന മറ്റൊരു ഘട്ടത്തിലാണ്‌ നമുക്ക്‌ അദ്ദേഹത്തെ നഷ്ടമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു.ALSO READ: കെപി ഉണ്ണികൃഷ്ണൻ്റെ വിയോ​ഗത്തിൽ അനുശോചനം രേഖപ്പെടുത്തി മന്ത്രിമാരായ മുഹമ്മദ് റിയാസും എകെ ശശീന്ദ്രനുംഇറാഖ്‌ യുദ്ധകാലത്ത്‌ അദ്ദേഹം നടത്തിയ മാതൃകാപരമായ ഇടപെടലുകൾ ഇക്കാലത്ത്‌ ഇന്ത്യൻ ഭരണാധികാരികൾ മാതൃകയാക്കേണ്ടതുണ്ട്‌. കുപ്രസിദ്ധമായ കോലീബി സഖ്യത്തിനും പരാജയപ്പെടുത്താൻ കഴിയാത്ത കരുത്തായിരുന്നു കെ പി ഉണ്ണികൃഷ്ണൻ. കോലീബി സഖ്യത്തെ ഇടതുപക്ഷം വടകരയിൽ അതിജീവിച്ചത് കെ പി ഉണ്ണികൃഷ്ണൻ എന്ന നേതാവിനെ മുൻനിർത്തിയായിരുന്നു.മികച്ച പത്രപ്രവർത്തകൻ, പാർലമെന്റേറിയൻ, ഭരണാധികാരി എന്നീ നിലയലെല്ലാം തിളങ്ങിയ, ദേശീയ രാഷ്ട്രീയത്തിൽ നിറഞ്ഞുനിന്ന മലയാളിയെയാണ്‌ ഇന്ന്‌ നഷ്ടമായിരിക്കുന്നത്‌. അദ്ദേഹത്തിന്റെ ഓർമകൾക്ക്‌ മുന്നിൽ ശിരസ്‌ നമിക്കുന്നുവെന്നും കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിലും വേദനയിലും പങ്കുചേരുന്നുവെന്നും അദ്ദേഹം പറഞ്ഞു.The post ‘നഷ്ടപ്പെട്ടത് ധിഷണാശാലിയായ രാഷ്ട്രീയ നേതാവിനെ’; കെ പി ഉണ്ണികൃഷ്‌ണന്റെ വേർപാടിൽ എം വി ഗോവിന്ദൻ മാസ്റ്റർ appeared first on Kairali News | Kairali News Live.